കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നീലച്ചിത്രമെടുത്ത യുവതിക്കെതിരെ കേസ് എടുക്കണം'

  • By Aswathi
Google Oneindia Malayalam News

കൊച്ചി: നീലച്ചിത്രം പകര്‍ത്തിയ യുവതിക്കെതിരെ പൊലീസ് കേസ് എടുക്കണമെന്ന് ജോസ് തെറ്റയില്‍. ബലാത്സംഗം നടന്നിട്ടില്ലെന്നും തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തെറ്റയില്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അതേ സമയം തെറ്റയിലിന് നല്‍കി തിരിച്ചു കിട്ടിയ വിഡിയോ മോര്‍ഫ് ചെയ്‌തെന്ന് പരാതിക്കാരി.

ജോസ് തെറ്റയിലിന് വഴങ്ങിയത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേണ്ടിമാത്രമാണെന്ന് നേരത്തെ പെണ്‍കുട്ടി ആവര്‍ത്തിച്ചരുന്നു. പരസ്പര സമ്മതത്തോടെയാണ് ഇരുവരും ബന്ധപ്പെട്ടതെന്നും വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തവും. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിക്കെതിരെ ജോസ് തെറ്റയില്‍ ഉന്നയിക്കുന്ന പരാതി പ്രസക്തമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

Jose Thettayil

ജോസ് തെറ്റയില്‍ തന്നെ ലൈംഗികമായി പിഡിപ്പിച്ചിട്ടുണ്ടെന്നും മകനുമായി വിവാഹം നടത്തിത്തരാം എന്ന് വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണ് ഈ ദൃശ്യങ്ങള്‍ തെറ്റയിലിന് നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ അത് തെറ്റായി പോയെന്നും തെറ്റയില്‍ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്‌തെന്നുമാണ് പരാതിക്കാരിയുടെ പുതിയ വെളിപ്പെടുത്തല്‍.

മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാം എന്ന് വാഗ്ദാനം നല്‍കി തന്നെ മുന്‍ മന്ത്രി ജോസ് തെറ്റയില്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മഞ്ഞപ്ര സ്വദേശിയായ യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് തെളിവായ ദൃശ്യങ്ങളും യുവതി പൊലീസിനും മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നു.

English summary
MLA Jose Thettayil filed petition to seek a police case against Manjapra girl for sketch blue picture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X