കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പ്യൂട്ടര്‍ മൗസിന്റെ സ്രഷ്ടാവ് അന്തരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: കമ്പൂട്ടര്‍ മൗസിന്റെ ഉപജ്ഞാതാവ് ഡൗ എങ്കല്‍ബര്‍ട്ട് അന്തരിച്ചു. 88 വയസ്സായിരുന്നു. ഇന്റര്‍നെറ്റ്, ഇ മെയില്‍, വേര്‍ഡ് പ്രോസ്സസര്‍ പ്രോഗ്രാം തുടങ്ങിയവക്കെല്ലാം ശാസ്ത്രലോകം എങ്കല്‍ബര്‍ട്ടിനോട് കടപ്പെട്ടിരിക്കുന്നു.
കാലിഫോര്‍ണിയയിലെ കമ്പ്യൂട്ടര്‍ ഹിസ്റ്ററി മ്യൂസിയം ആണ് മരണ വിവരം പുറത്ത് വിട്ടത്. എങ്കല്‍ബര്‍ട്ടിന്റെ മകള്‍ ക്രിസ്റ്റീന, ഇ മെയില്‍ സന്ദേശത്തിലാണ് വിരം അറിയിച്ചതെന്ന് മ്യൂസിയം അധികൃതര്‍ അറിയിച്ചു.

Doug Engelbart

1960 കളിലാണ് എങ്കല്‍ബര്‍ട്ട് മൗസ് കണ്ടുപിടിക്കുന്നത്. പിന്നീട് 1970 ല്‍ പേറ്റന്റും ലഭിച്ചു. മരക്കട്ടയില്‍ രണ്ട് ലോഹ ചക്രങ്ങള്‍ ഘടിപ്പിച്ച ഒരു ലളിത ഉപകരണം മാത്രമായിരുന്നു അന്ന് കമ്പ്യൂട്ടര്‍ മൗസ്.

കമ്പ്യൂട്ടറിന് പുറത്ത് നിന്ന്, അതിനെ നിയന്ത്രിക്കുന്ന ഒരു ഉപകരം എന്ന സ്വപ്നം എങ്കല്‍ബര്‍ട്ടിലൂടെ 1960 ല്‍ പൂവണിഞ്ഞെങ്കിലും 1984 ല്‍ ആപ്പിള്‍ മക്കിന്റോഷ് കമ്പ്യൂട്ടറുകള്‍ക്കൊപ്പമാണ് മൗസിന്റെ വിപണി തുറന്നത്. 17 വര്‍ഷം മാത്രം കാലാവധിയുടെ പേറ്റന്റ് അവസാനിക്കാന്‍ അപ്പോള്‍ മൂന്ന് വര്‍ഷം കൂടിയേ ബാക്കിയുണ്ടായിരുന്നുളളു. അതുകൊണ്ട് തന്നെ പിന്നീടുണ്ടായ കമ്പ്യൂട്ടര്‍ ബൂമിലും എങ്കല്‍ബര്‍ട്ടിന് കാര്യമായ ലാഭമൊന്നും ഉണ്ടായില്ല.

സ്വന്തമായി ഓഗ്മെന്റേഷന്‍ റിസര്‍ച്ച് സെന്റര്‍ എന്നൊരു സ്ഥാപനവും എങ്കല്‍ബര്‍ട്ട് നടത്തിയിരുന്നു. സ്റ്റാന്‍ഫോര്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സഹകരിച്ച് മള്‍ട്ടിപ്പിള്‍ വിന്‍ഡോസിലും നിരവധി പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി. എങ്കല്‍ബര്‍ട്ടിന്റെ ഓഗ്മെന്റേഷന്‍ റിസര്‍ച്ച് സെന്റര്‍, ഇന്റര്‍നെറ്റിന്റെ ആദ്യരൂപമായ അര്‍പനെറ്റ് വികസിപ്പിക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചു.

കമ്പ്യൂട്ടറുകള്‍ സൂക്ഷിക്കാന്‍ വലിയ മുറികള്‍ തന്നെ ആവശ്യമായിരുന്ന കാലത്ത്, അതിനെ ഏറ്റവും ലളിതമാക്കുന്നതിനുള്ള വഴികള്‍ ചിന്തിക്കുകയായിരുന്നു എങ്കല്‍ബര്‍ട്ട്. മനുഷ്യ ബുദ്ധിയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുപകരിക്കുന്ന കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടിയാണ് തന്റെ പരീക്ഷണങ്ങള്‍ എന്ന് എങ്കല്‍ബര്‍ട്ട് പിന്നീട് പറഞ്ഞിരുന്നു. കമ്പ്യൂട്ടറുകള്‍ സാര്‍വത്രികമായപ്പോള്‍ മനുഷ്യ ബുദ്ധിയുടെ ഉപയോഗത്തെ താഴേക്ക് വലിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്ത് നിന്നാണ് എങ്കല്‍ബര്‍ട്ട് വിട പറഞ്ഞത്.

English summary
Doug Engelbart, the inventor of the computer mouse and developer of early incarnations of email, word processing programmes and the Internet, has died at the age of 88.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X