ഗര്‍ഭിണിയാണെന്നറിഞ്ഞില്ല, പുല്‍ത്തകിടില്‍ പ്രസവം!

ഗര്‍ഭിണിയാണെന്ന് സംശയം തോന്നി തുടങ്ങിയപ്പോള്‍ രണ്ട് തവണ എലിസബത്ത് പരിശോധനയ്ക്ക് വേണ്ടി ആശുപത്രിയില്‍ പോയിരുന്നു. എന്നാല്‍ രണ്ടു തവണയും ഫലം നെഗറ്റീവാണെന്ന് കണ്ടു. അതോടെ ഗര്‍ഭിണി അല്ലെന്ന് ഉറപ്പിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ടപ്പോഴാണ് പ്രസവം.
ആശുപത്രിയില്‍ പോവാന്‍ വേണ്ടി ഇറങ്ങിയപ്പേള്‍ കഠിനമായ വേദനയെ തുടര്‍ന്ന് എലിസബത് വീടിന്റെ മുന്നിലുള്ള പുല്‍ത്തകിടില്‍ കിടന്നു. ഇവരുടെ അവസ്ഥ കണ്ട് പരിഭ്രാന്തനായ ഭര്‍ത്താവ് പൊലീസിന്റെ സഹായം തേടി. അവര്‍ എത്തുമ്പോഴേക്കും എലിസബത്ത് ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പിന്നീട് പൊലീസിന്റെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു.
അമ്മയ്ക്കും കുഞ്ഞിനും സുഖമാണെന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും അറിയിച്ചു. എലിസബത്തിന്റെ രണ്ടാമത്തെ പ്രസവമാണിത്. ഒമ്പത് മാസം പ്രായമുള്ള ഒരു കുഞ്ഞ് കൂടെ ഇവര്‍ക്കുണ്ട്.












Click it and Unblock the Notifications