16 കാരന്റെ കുട്ടിയെ പ്രസവിച്ച അധ്യാപിക അറസ്റ്റില്‍
കാലിഫോര്‍ണിയ: സ്വന്തം വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഹൈസ്‌കൂര്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. തെക്കന്‍ കാലിഫോര്‍ണിയയില്‍ ആണ് സംഭവം. തന്റെ വിദ്യാര്‍ത്ഥിയുടെ കുട്ടിയെ അധ്യാപിക പ്രസവിക്കുക കൂടി ചെയ്തു.
ലോറ എലിസബത്ത് വൈറ്റ്ഹര്‍സ്റ്റ് എന്ന 28 കാരിയായ അധ്യാപികയാണ് അറസ്റ്റിലായത്. പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി നയമവിരുദ്ധമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് കേസ്.
കഴിഞ്ഞ വര്‍ഷം തുടങ്ങിയ ബന്ധം ഒരു വര്‍ഷത്തോളം നീണ്ടു നിന്നുവെന്ന് പോലീസ് പറയുന്നു. വിദ്യാര്‍ത്ഥിയുടെ അമ്മയില്‍ നിന്ന് കിട്ടിയ വിവരത്തെ തുടര്‍ന്ന് റെഡ്‌ലാന്റിലെ സിട്രസ് വാലി ഹൈസ്‌കൂള്‍ അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. വിദ്യാര്‍ത്ഥിക്ക് ഇപ്പോള്‍ 17 വയസ്സായി. 2013 ജൂണ്‍ 18 നാണ് ടീച്ചറമ്മ പ്രസവിച്ചത്.
വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മിലുള്ള ബന്ധം അടുത്ത കാലത്താണ് തങ്ങള്‍ അറിഞ്ഞതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വിവരം ഉടന്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. ഇതോടെ അധ്യാപിക അവധിയിലും പ്രവേശിച്ചു.
സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ അഡൈ്വസര്‍ ആയിരുന്നു ലോറ. ഇതാണ് ഇരുവരേയും പരസ്പരം അടുപ്പിക്കാനുണ്ടായ സാഹചര്യം എന്ന് കരുതുന്നു. ഏറ്റവും പ്രായം കുറഞ്ഞ പിതാക്കളുടെ വാര്‍ത്തകളൊക്കെ മാധ്യമങ്ങളില്‍ നിന്ന് മാഞ്ഞ് തുടങ്ങിയപ്പോഴാണ് അധ്യാപിക-വിദ്യാര്‍ത്ഥി പ്രണയവും, പ്രസവവുമൊക്കെ വീണ്ടും വാര്‍ത്തയാകുന്നത്.












Click it and Unblock the Notifications