കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവസം അഞ്ചുരൂപയ്ക്ക് നാഷണല്‍ റോമിംഗ് 'ഫ്രീ'

Google Oneindia Malayalam News

VODAFONE
ദില്ലി: ദിവസം അഞ്ച് രൂപയ്ക്ക് നാഷണല്‍ റോമിംഗ് ഫ്രീ. എങ്ങനെയുണ്ട് ഓഫര്‍? കൊള്ളാമല്ലേ. റോമിംഗ് നിരക്കുകള്‍ കുറയ്ക്കണമെന്ന ട്രായി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പ്രമുഖ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ വിവിധ പ്ലാനുകളുമായി എത്തുന്നത്. വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ ഓപ്പറേറ്റര്‍മാരാണ് 'സൗജന്യ റോമിംഗിന്' 'മാസവാടക' നിശ്ചയിച്ചിട്ടുള്ള പ്രമുഖര്‍.

വോഡഫോണ്‍ പ്ലാനില്‍ ദിവസം അഞ്ചുരൂപയാണ് അണ്‍ലിമിറ്റഡ് റോമിംഗ് ഇന്‍കമിംഗ് കോളുകള്‍ക്കുള്ള ചാര്‍ജ്ജ്. ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് സെക്കന്‍ഡിന് 1.5 പൈസയായിരിക്കും ചാര്‍ജ്ജ്. ഒപ്പം പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാസം 71 രൂപയ്ക്കും പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ക്ക് 75 രൂപയ്ക്കും റോമിംഗില്‍ സൗജന്യമായി ഇന്‍കമിംഗ് കോളുകള്‍ ലഭിക്കും.

230 - 240 രൂപ വൗച്ചറുകളിലാണ് ഐഡിയയുടെ ഫ്രീ റോമിംഗ് ഇന്‍കമിംഗ് ഓഫറുകള്‍ ഉള്ളത്. 35- 40 രൂപയുടെ വൗച്ചറുകളില്‍ റോമിംഗ് ഇന്‍കമിംഗിന് മിനുട്ടിന് 75 പൈസയായിരിക്കും ചാര്‍ജ്ജ് ഈടാക്കുക. 12.3 കോടിയിലധികം ഉപഭോക്താക്കളാണ് ഐഡിയയ്ക്ക് ഉള്ളത്.

വോഡഫോണിന്റേതിന് സമാനമായ റോമിംഗ് ഓഫറുകളാണ് എയര്‍ടെല്ലിനും ഉള്ളത്. ദിവസം അഞ്ച് രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഫ്രീ ഇന്‍കമിംഗ് കോളുകള്‍. 121 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ച് ഈ സൗകര്യം ആക്ടിവേറ്റ് ചെയ്യാം. 30 ദിവസത്തേക്ക് 79 രൂപയുടെ പാക്കേജും എയര്‍ടെല്ലിലുണ്ട്.

മൊബൈല്‍ ഫോണുകുളുടെ റോമിംഗ് നിരക്കുകള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള ടെലികോം റെഗുലേറ്ററി അതോററ്റി ഒഫ് ഇന്ത്യയുടെ തീരുമാനത്തെത്തുടര്‍ന്നാണ് വിവിധ കമ്പനികള്‍ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ടു രീതിയിലുള്ള റോമിംഗ് പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് ടെലികോം കമ്പനികളോടും ഒരു നിശ്ചിത തുകയ്ക്ക് മൊബൈല്‍ റോമിംഗ് അനുവദിക്കണമെന്നുമാണ് മൊബൈല്‍ ഓപ്പറേറ്റേഴ്‌സിനോടും ട്രായ് ആവശ്യപ്പെട്ടിരുന്നത്.

English summary
Vodafone, Idea and Airtel launched new offers enabling users to enjoy free roaming services any part of the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X