മലയാളി യുവാവിനെ ബാംഗ്ലൂരില്‍ കഴുത്തറുത്ത് കൊന്നു

മാര്‍ത്തഹള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുടെ മകനാണ് പരിക്കേറ്റ ഷജീര്‍. ഇവരുടെ കടയിലെ ജോലിക്കാരായിരുന്ന മണിപ്പൂര്‍ സ്വദേശികളെയാണ് സംശയിക്കുന്നത്. സംഭവത്തിനു ശേഷം ഇവരെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ഉറുദുമാസികയായ മഖ്‌സാന്റെ എഡിറ്റര്‍ ഷംസുല്‍ ഹുദയെയും കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനുള്ള കാരണം അവ്യക്തമാണെങ്കിലും നഗരത്തിലെ അമര്‍നാഥ് കോപ്പറേറ്റീവ് ബാങ്കിനെതിരെ എഴുതിയ ചില ലേഖനങ്ങളുടെ പേരില്‍ ഭീഷണിയുണ്ടായിരുന്നതായാണ് ബന്ധുക്കള്‍ അറിയിച്ചത്












Click it and Unblock the Notifications