കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി യുവാവിനെ ബാംഗ്ലൂരില്‍ കഴുത്തറുത്ത് കൊന്നു

  • By Aswathi
Google Oneindia Malayalam News

Blood Knife
ബാംഗ്ലൂര്‍: മലയാളി യുവാവിനെ ബാംഗ്ലൂരില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചൊക്ലി സ്വദേശിയായ ഷംസീര്‍ ആണ് കൊല്ലപ്പെട്ടത്. 28 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷജീറിനെ ഗുരുതരമായ പരിക്കുകളോടെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാര്‍ത്തഹള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുടെ മകനാണ് പരിക്കേറ്റ ഷജീര്‍. ഇവരുടെ കടയിലെ ജോലിക്കാരായിരുന്ന മണിപ്പൂര്‍ സ്വദേശികളെയാണ് സംശയിക്കുന്നത്. സംഭവത്തിനു ശേഷം ഇവരെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ഉറുദുമാസികയായ മഖ്‌സാന്റെ എഡിറ്റര്‍ ഷംസുല്‍ ഹുദയെയും കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനുള്ള കാരണം അവ്യക്തമാണെങ്കിലും നഗരത്തിലെ അമര്‍നാഥ് കോപ്പറേറ്റീവ് ബാങ്കിനെതിരെ എഴുതിയ ചില ലേഖനങ്ങളുടെ പേരില്‍ ഭീഷണിയുണ്ടായിരുന്നതായാണ് ബന്ധുക്കള്‍ അറിയിച്ചത്

English summary
28 old youth keralite was brutally murdered in Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X