കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്റര്‍ ഫോളോവേഴ്‌സ്; മോഡിക്ക് റെക്കോര്‍ഡ്

Google Oneindia Malayalam News

ദില്ലി: ട്വിറ്ററില്‍ മോഡിയെ തോല്‍പിക്കാനുള്ള കോണ്‍ഗ്രസ് ടീമിന്റെ നേതാവാണ് കേന്ദ്രമന്ത്രി കൂടിയായ ശശി തരൂര്‍. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം, ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ശശി തരൂര്‍ മോഡിയെക്കാള്‍ എത്രയോ പിന്നിലാണ് എന്നാണ് സത്യം.

മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററില്‍ ഏറ്റവും അധികം പേര്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. മോഡിക്ക് 18,26,055 ഫോളോവേഴ്‌സാണുള്ളത്. ശശി തരൂറിനാകട്ടെ 18,21,776 പേര്‍ ഫോളോവേഴ്‌സായുണ്ട്.

narendra modi

യുവാക്കളായ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഏകദേശം 14 കോടിയോളം ആളുകള്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളായുണ്ട് എന്നാണ് കണക്ക്. മാറിയ കാലത്ത് രാഷ്ട്രീയനേതാക്കളുടെ ജനപ്രീതിയിലും പ്രമോഷനും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

ഓണ്‍ലൈന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരും പിന്തുണയുമുള്ള രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോഡി. ട്വിറ്ററിലും ഗൂഗിള്‍ പ്ലസിലും മോഡി സജീവമാണ്. യുവാക്കള്‍ ഏറെയുളള ഓണ്‍ലൈന്‍ ലോകത്ത് നരേന്ദ്രമോഡിക്കുള്ള കോണ്‍ഗ്രസിന്റെ മറുപടിയാണ് ശശി തരൂര്‍. ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഓണ്‍ലൈന്‍ ലോകത്ത് പ്രത്യേകിച്ച് ട്വിറ്ററില്‍ സജീവമാണ് തരൂര്‍.

English summary
Gujarat Chief Minister Narendra Modi became the most followed Indian politician on Twitter. He overtook Congress leader Shashi Tharoor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X