Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രി സരിതയ്ക്ക് അശ്ലീല എസ്എംഎസ് അയച്ചു?

Saritha S Nair
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിത എസ് എസ് നായര്‍ക്ക് അശ്ലീല സന്ദേശമയച്ചതായി പറയപ്പെടുന്ന കേന്ദ്രമന്ത്രി ആരായിരിക്കും? റിപ്പോര്‍ട്ടര്‍ ചാനലാണ് കേന്ദ്രമന്ത്രി സരിത എസ നായര്‍ക്കയച്ച എസ് എം എസിലെ അശ്ലീല ഭാഗങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ആരാണ് ഈ കേന്ദ്രമന്ത്രി എന്ന് ചാനല്‍ വെളിപ്പെടുത്തിയിട്ടില്ല.

ഒരു മന്ത്രിക്കൊപ്പം സരിത എസ് നായര്‍ വിദേശയാത്ര നടത്തിയതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. മൂന്ന് ദിവസം സരിത എസ് നായര്‍ ഈ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്രെ. സരിതയ്ക്ക് രണ്ട് കേന്ദ്രമന്ത്രിമാരുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു.

കേന്ദ്രമന്ത്രിമാരായ കൊടിക്കുന്നേല്‍ സുരേഷും കെ സി വേണുഗോപാലും സരിത എസ് നായരുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പലതവണ സരിതയുടെ കോളുകള്‍ സ്വീകരിച്ച കെ സി വേണുഗോപാല്‍ ഒരിക്കല്‍ സരിതയെ അങ്ങോട്ട് വിളിക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ എ പി അനില്‍കുമാര്‍, മോന്‍സ് ജോസഫ്, അടൂര്‍ പ്രകാശ്, മുന്‍ മന്ത്രി ഗണേഷ് കുമാര്‍, എം എല്‍ എമാരായ ഹൈബി ഈഡന്‍, എ പി അബ്ദുള്ളക്കുട്ടി എന്നിങ്ങനെ പോകുന്നു സരിത എസ് നായര്‍ ഫോണില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ നിര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+