'വര്‍ഗീസിനെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് ഞാനല്ല'

കേസിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഗ്രോ വാസുവാണന്നും കേസ് പുനരന്വേഷിക്കണമെന്നും ലക്ഷ്മണ ആവശ്യപ്പെട്ടു. വര്‍ഗീസിനെ കൊല്ലാനായതിന്‍ രാമചന്ദ്രനും ഹനീഫയും അഭിമാനിച്ചിരുന്നതായും ലക്ഷ്മണ പറഞ്ഞു.
75 വയസ്സ് കഴിഞ്ഞ തടവുകാരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് ലക്ഷ്മണ ജയില്‍ മോചിതനായത്. ലക്ഷ്മണയടക്കം നാല് തടവുകാരാണ് സര്‍ക്കാറിന്റെ ആനുകൂല്യം ലഭിച്ച് പുറത്തിറങ്ങിയിയത്.
നക്‌സലേറ്റ് നേതാവായിരുന്ന വര്‍ഗീസിനെ തിരുനെല്ലിക്കാട്ടില്‍ വെടിവച്ചു കൊന്നുവെന്ന കേസില്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്മണയടക്കമുള്ള പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത്. മുന്‍ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പടുത്തലാണ് കേസിനാധാരം. 2010ലാണ് ലക്ഷ്മണയ്‌ക്കെതിരെ കോടതി വിധി പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷം ലക്ഷ്മണ ജയില്‍ ശിക്ഷ അനുഭവിച്ചു.












Click it and Unblock the Notifications