റഷ്യന്‍ ചാരസുന്ദരിക്ക് സ്നോഡനോട് പ്രണയം?
മോസ്കോ: റഷ്യന്‍ ചാരസുന്ദരിയായ അന്ന ചാപ്മാന് എഡ്വേര്‍ഡ് സ്നോഡനോട് ട്വിറ്ററിലൂടെ വിവാഹാഭ്യര്‍ത്ഥന നടത്തി.
ലോകത്തിലെ ഏറ്റവും എലിജിബള് ബാച്ചലര്‍ എന്നാണ് അമേരിക്കയുടെ മുന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനായിരുന്ന എഡ്വേര്‍ഡ് സ്നോഡന് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അറിയപ്പെടുന്നത്. ലോക രാജ്യങ്ങലിലെ ഇന്റര്‍നെറ്റ്, ഫോണ്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയകാര്യം പുറത്ത് വിട്ടതോടെയാണ് സ്നോഡന് മാധ്യമശ്രദ്ധ നേടിയത്.
സ്നോഡന്, എന്നെ വിവാഹം കഴിക്കുമോ എന്നാണ് അന്ന ചാപിമാന് ട്വീറ്റ് ചെയതത്.
ഒറ്റ ദിവസം കൊണ്ടോ ഒറ്റ സംഭവം കൊണ്ടോ ലോക പ്രശസ്തരാകുന്ന ചിലരുണ്ട്. സ്നോഡനൊപ്പം അന്ന ചാപ്മാനും ഈ ഗണത്തില്‍ പെടും. സ്നോഡനോട് പ്രണയാഭ്യര്‍ത്ഥന നടത്തും മുമ്പേ ലോകഗം അറിഞ്ഞതാണ് അന്നയെന്ന ഈ ചാര സുന്ദരിയെ.
ചാരപ്രവര്‍ത്തനം നടത്തിയതിന് 2010 ല്‍ അമേരിക്ക 10 റഷ്യക്കാരെ അറസ്റ്റ് ചെയ്തപ്പോഴാണ് സുന്ദരിയായ അന്നയെ ലോകം ആദ്യം അറിയുന്നത്. അറസ്റ്റിലായ 10 പേരെയും അമേരിക്ക നാടുകടത്തുകയും ചെയ്തിരുന്നു.
നമ്മള് ഇന്ത്യക്കാര്‍ക്ക് ദഹിക്കാത്ത ഒരു കാര്യമുണ്ട് ഇവരുടെ പ്രണയത്തില്‍. എന്താണെന്നല്ലേ... പ്രായം തന്നെ. സ്നോഡനേക്കാള് ഒരു വയസ്സിന് മൂത്തതാണ് അന്ന. സ്നോഡന് 30 ഉം അന്നക്ക് 31 ഉം ആണ് പ്രായം.
ആദ്യ ട്വീറ്റിന് അല്പ സമയത്തിന് ശേഷം വീണ്ടും വന്നു അന്നയുടെ അടുത്ത ട്വീറ്റ്...എന്‍എസ്എ നമ്മുടെ കുട്ടികളെ നോക്കമോ... അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്സിക്കിട്ട് ഒരു കൊട്ടുകൂടി കൊടുക്കുന്നതായിരുന്നു ഈ രണ്ടാം ട്വീറ്റ്.
എന്തായാലും അന്നയുടെ വിവാഹാഭ്യര്‍ത്ഥന ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളിലെ പ്രധാന ചര്‍ച്ചാവിഷയം ആയിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ സ്നോഡന്റെ രാഷ്ട്രീയ അഭയത്തിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. 19 രാജ്യങ്ങളോട് അഭയം തേടിയ സ്നോഡന് ഇപ്പോഴും മോസ്കോയിലെ വിമാനത്താവളത്തില്‍ തന്നെയാണ് ഉള്ളത്.