പരസ്ത്രീയുടെ എസ്എംഎസ്;ഭര്‍ത്താവിനെ കുത്തിക്കൊന്നു
ഫ്‌ളോറിഡ:പരസ്ത്രീ ബന്ധം ഭാര്യാഭര്‍തൃ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കുമെന്നുറപ്പ്. പക്ഷേ വെറുമൊരു എസ്എംഎസിന്റെ പേരില്‍ ഒരു കൊലപാതകം തന്നെ നടന്നാലോ. എസ്എംഎസിനെ ചൊല്ലിയുള്ള തര്‍ക്കം മൂത്ത് ഒടുവില്‍ ഭാര്യ ഭര്‍ത്താവിനെ കൊന്നുകളയുന്ന സ്ഥിതിവരെ എത്തിയിരിക്കുന്നു.ഫ്‌ളോറിഡയിലാണ് സംഭവം. ഫോണില്‍ മറ്റൊരു സ്ത്രീയുടെ എസ്എംഎസ് സന്ദേശം കണ്ട ഭാര്യ, ഭര്‍ത്താവിനെ കുത്തിക്കൊന്നു.

26 കാരിയായ ടൈറ ഹോംസ് ആണ് ഭര്‍ത്താവ് മൈക്കല്‍ ഹോംസിനെ കത്തികൊണ്ട് കുത്തിക്കൊന്നത്. മൈക്കലിന്റെ ഫോണില്‍ മറ്റൊരു സ്ത്രീയുടെ എസ്എംഎസ് ടൈറ കാണാനിടയായതാണ് കൊലപാതകത്തിന് കാരണം. എസ്എംഎസ് സംബന്ധിച്ച് ഇരുവരും വാക്കുതര്‍ക്കം ഉണ്ടായി. ദേഷ്യം പിടിച്ച മൈക്കല്‍ ടൈറക്ക് നേരെ കയ്യുയര്‍ത്തി. പ്രകോപിതയായ ടൈറ അടുക്കളയില്‍ പോയി കത്തിയെടുത്തുകൊണ്ടുവന്ന് മൈക്കലിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.
പോലീസ് എത്തുമ്പോള്‍ മൈക്കല്‍ രക്തമൊലിപ്പിച്ച് വീട്ടില്‍ കിടക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ള ബ്രൊവാര്‍ഡ് ഹെല്‍ത്ത് മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും മൈക്കല്‍ മരിച്ചു. തുടര്‍ന്നാണ് ടൈറയെ പോലീസ് അറസ്റ്റ് ചെയ്തത്.
ടൈറയുടെ ജാമ്യാപേക്ഷ ബ്രൊവാര്‍ഡ് കൗണ്ടി കോടതി തള്ളി. ഒരു എസ്എംഎസിന്റെ പേരില്‍ ഭര്‍ത്താവിനെ ടൈറ മനപ്പൂര്‍വ്വം കൊല്ലുകയായിരുന്നുവെന്ന് കോടതി വിലയിരിത്തി.












Click it and Unblock the Notifications