വിവാഹം കഴിഞ്ഞ് 2മാസം, യുവതി പ്രസവിച്ചു!
ജാഫ്‌ന: വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും ഭാര്യ പ്രസവിച്ചു, ഭര്‍ത്താവ് ഞെട്ടിപ്പോയി! ശ്രീലങ്കയിലാണ് സംഭവം. മെയ് മാസത്തിലാണ് ജാഫ്‌ന സ്വദേശിയായ പെണ്‍കുട്ടിയ വാവൂണിക്കാരനായ ചെറുപ്പക്കാരല്‍ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ കാര്യമറിയാതെ ഭര്‍ത്താവ് സ്തംഭിച്ചു നിന്നുപോയി.
ഗര്‍ഭപാത്രത്തില്‍ നീര് ഇറങ്ങിയതു കാരണം കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്റെ ഗര്‍ഭപാത്രം ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി പെണ്‍കുട്ടി വിവാഹം ശേഷം ചെറുപ്പക്കാരനോട് പറഞ്ഞിരുന്നു. എന്നിട്ടും പെണ്‍കുട്ടിയെ സ്വീകരിച്ച ചെറുപ്പക്കാരന്‍ അത്ഭുത പ്രസവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ജഫ്‌നയിലുള്ള അവരുടെ വീട്ടില്‍ കൊണ്ടുപോയി വിട്ടു.
സ്ത്രീധനമായി ലഭിച്ച സ്വര്‍ണവും പണവും തിരിച്ചു നല്‍കി കൊണ്ടാണ് പെണ്‍കുട്ടിയെയും യുവാവ് തിരിച്ചേല്‍പ്പിച്ചത്. എന്നാല്‍ തങ്ങളുടെ പെണ്‍കുട്ടിക്ക് മറ്റൊരു തരത്തിലുള്ള തെറ്റായ ബന്ധവും ഉണ്ടായിരുന്നില്ലെന്നും കുഞ്ഞ് വിവാഹം കഴിച്ച ചെറുപ്പക്കാരന്റേത് തന്നെയാണെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.
എന്തായാലും വിഷയം പുറത്തു വന്നതോടെ നാണംകെട്ടു പോയ ചെറുപ്പക്കാരന്‍ വീടിന്റെ താക്കോള്‍ അയല്‍വായസികളെ ഏല്‍പ്പിച്ച് നാടുവിട്ടത്രെ!.












Click it and Unblock the Notifications