യുവതിയെ ബലാത്സംഗം ചെയ്ത ഓട്ടോഡ്രൈവര്‍ പിടിയില്‍
ഗുഡ്ഗാവോണ്‍: ബാദ്ഷാപൂരില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഓട്ടോഡ്രൈവര്‍ പിടിയിലായി. ഓട്ടോറിക്ഷ ഡ്രൈവറും ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയന്‍ കോണ്‍സ്റ്റബിളും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ജൂലൈ അഞ്ചിനാണ് ഓട്ടോഡ്രൈവര്‍ മഹിന്ദര്‍ (26) പിടിയിലാകുന്നത്. എന്നാല്‍ കോണ്‍സ്റ്റബിളിനെ പിടികൂടാന്‍ ഇത് വരെയും പൊലീസിന് കഴിഞ്ഞിട്ടില്ല.

വായ്പ്പ ശരിയാക്കിത്തരാം എന് വ്യാജേനെയാണ് വിവാഹിതയായ 28 കാരിയേയും കൂട്ടി മഹീന്ദര്‍ പോയത്. എന്നാല്‍ ഇയാള്‍ ഇവരെ ഒരു വീട്ടിലെത്തിക്കുകയാണുണ്ടായത്. വ്യാഴാഴ്ച വരെ ഇയാള്‍ യുതിയെ പീഡിപ്പിച്ചു. അതിനുശേഷം കോണ്‍സ്റ്റബിളും യുവതിയെ ബലാത്സംഗം ചെയ്ത ശേഷം വെള്ളിയാഴ്ച ഉച്ചയോടെ ഉപേക്ഷിച്ചു.
തങ്ങള്‍ ബലാത്സംഗം ചെയ്ത കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തയിരുന്നു. മഹിന്ദറിനെ ബാദ്ഷാ പൂരിലെ അയാളുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ബലാത്സംഗത്തിന്‌കേസ് കൊടുത്തിട്ടുണ്ട്.
ഹരിയാനയിലെ ഗുഡ്ഗാവോണിനും സമീപമുള്ള പ്രദേശമാണ് ബാദ്ഷാപൂര്‍. ദില്ലിയുടെ സമീപ പ്രദേശങ്ങളില്‍ ഒന്നായ ഇവിടെയും സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നത് വളരെക്കൂടുതലാണ്. നിത്യേന ബലാത്സംഗങ്ങള്‍ നടക്കുന്ന രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. ഇത്തരം അക്രമങ്ങള്‍ തടയുന്നതിന് വേണ്ടി ഭരണകൂടം ശ്രമിക്കാറുണ്ടെങ്കിലും വിജയിക്കാറില്ല.












Click it and Unblock the Notifications