കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെഡ്‌ലിയുടെ മൊഴിയില്‍ ഇഷ്രത്തിന് തീവ്രവാദ ബന്ധം

  • By Soorya Chandran
Google Oneindia Malayalam News
Ishrat Jahan

ദില്ലി: മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ അമേരിക്കന്‍-പാക് തീവ്രവാദി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴിയില്‍ ഇഷ്രത്തിന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇഷ്രത്തിന്റെ തീവ്രവാദം ബന്ധം സംബന്ധിച്ച് ഇന്റലിജെന്‍സ് ബ്യൂറോ(ഐബി)യുടെ നിലപാടിന് ശക്തി പകരുന്നതാണ് ഈ വിവരം.

മുംബൈ ഭീകരാക്രമണ കേസില്‍ അമേരിക്കയിലെ ജയിലില്‍ കഴിയുന്ന ഹെഡ്‌ലിയെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) 2010 ല്‍ ചോദ്യം ചെയ്തപ്പോള്‍ രേഖപ്പെടുത്തിയ മൊഴിയിലാണ് ഇഷ്രത്തിനെ പരാമര്‍ശിക്കുന്നത്. ഇഷ്രത്ത് ലഷ്‌കര്‍-ഇ -ത്വയ്ബയുടെ കണ്ണിയാണെന്ന് ഹെഡ്‌ലി സമ്മതിച്ചു എന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് ഐബി അധികൃതര്‍ പറയുന്നു.

2005 ല്‍ ലഷ്‌കര്‍ നേതാവ് സക്കീര്‍ റഹ്മാന്‍ ലഖ് വിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഹെഡ്‌ലി ഇഷ്രത്തിന്റെ കാര്യം സൂചിപ്പിച്ചത്. ലഷ്‌കര്‍ കമാണ്ടര്‍ മുസമ്മലിന്റെ പരാജയപ്പെട്ട ഓപ്പറേഷനുകളെ പറ്റി ലഖ് വി പറഞ്ഞു. മുസ്സമ്മലിന്റെ പരാജയപ്പെട്ട പദ്ധതികളില്‍ ഒന്നായിരുന്നു ഇഷ്രത്ത് ജഹാനും മറ്റ് മൂന്ന് പേരും ഏറ്റുമുട്ടലില്‍ മരിച്ചതെന്നും ലഖ് വി തന്നോട് പറഞ്ഞതായാണ് ഹെഡ്‌ലിയുടെ മൊഴി. മുംബൈ ഭീകരാക്രമണ കേസില്‍ ലഖ് വി ഇപ്പോള്‍ പാകിസ്താനില്‍ ജയിലില്‍ ആണ്.

ഇഷ്രത്ത് ജഹാനെയും മറ്റ് മൂന്നുപേരേയും പോലീസ് അരുംകൊല നടത്തുകയായിരുന്നുവെന്ന സിബിഐയുടെ കണ്ടെത്തലിന് വിരുദ്ധമാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. ഇഷ്രത്തിന് തീവ്രവാദ ബന്ധം ഉണ്ടായിരുന്നില്ലെന്നും സിബിഐയുടെ കുറ്റ പത്രത്തില്‍ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള മൂന്ന് ഏജന്‍സികളുടെ, ഒരു വിഷത്തിലുള്ള കണ്ടെത്തലുകളില്‍ വൈരുദ്ധ്യമുള്ളത് വലിയ ആശയക്കുഴപ്പാണ് സൃഷ്ടിക്കുന്നത്.

ഏറ്റുമുട്ടല്‍ കൊലപാതകം നടന്ന ഉടന്‍ തന്നെ ഇഷ്രത്ത് രക്തസാക്ഷിയായെന്ന് ലഷ്‌കര്‍ വെബ്‌സൈറ്റ് പഖ്യാപിച്ചതും കൂടുതല്‍ സംശയത്തിന് ഇടനല്‍കുന്നതാണെന്നാണ് ഐബിയുടെ വാദം.

English summary
The Ishrat Jahan ,Intelligence Bureau making available excerpts from a NIA report detailing US jihadi David Headley's account about the teen's terror links.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X