യുക്താമുഖി ഭര്‍ത്താവിനെതിരെ പരാതിനല്‍കി
മുംബൈ: മുന്‍ ലോകസുന്ദരിയും നടിയുമായ യുക്താമുഖി ഭര്‍ത്താവിനെതിരെ സ്ത്രീധന പീഡനത്തിന് കേസ് നല്‍കി. ജൂലൈ അഞ്ചി(2013) നാണ് അംബോളി പൊലീസ് സ്റ്റേഷനില്‍ നടി പരാതി നല്‍കിയത്. ഭര്‍ത്താവായ പ്രിന്‍സ് ടൂലിക്ക് എതിരെയാണ് പരാതി . 2008 നവംബര്‍ 2 നാണ് ഇവര്‍ വിവാഹിതരായത്.
കേസിനെപ്പറ്റി പ്രതികരിയ്ക്കാന്‍ യുക്താമുഖി തയ്യാറായില്ല. ജൂണ്‍ 2012 നും നടി ഭര്‍ത്താവിനെതിരെ പാരതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചെങ്കിലും യുക്താമുഖി ഇടപെട്ട് തുടര്‍ നടപടികള്‍ വേണ്ടെന്ന് പൊലീസിനോട് പറയുകയായിരുന്നു. നാഗ്പൂരിലെ ബിസിനസുകാരനാണ് ടുലി. കഴിഞ്ഞ ഒരു വര്‍ഷമായി സ്വന്തം മാതപിതാക്കളോടൊപ്പമാണ് യുക്തയുടെ താമസം. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള മകനുണ്ട്.
തന്റെ 22 മത്തെ വയസ്സിലാണ് യുക്താമുഖി ലോകസുന്ദരിപ്പട്ടം നേടുന്നത്. 1999ല്‍ ലണ്ടനിലെ ഒളിമ്പ്യ ഹാളില്‍ വച്ചായിരുന്നു ചടങ്ങുകള്‍. യുക്താമുഖിക്ക് ശേഷം പ്രിയങ്കചോപ്രയാണ് 2000 ല്‍ ലോകസുന്ദരിപ്പട്ടം നേടുന്നത്. ഭാരതീയ ജനതാപാര്‍ട്ടി പ്രവര്‍ത്തക കൂടിയാണ് യുക്ത. ഒട്ടേറെ ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. 2001 ല്‍ പൂവെല്ലാം ഉന്‍ വാസം എന്ന തമിഴ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചു. 2002 ല്‍ പ്യാസ ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. 2008 ല്‍ പുറത്തിറങ്ങിയ മേംസാബ് -ലോസ്റ്റ് ഇന്‍ എ മിറാജ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.













Click it and Unblock the Notifications