സോളാര്‍ പ്രതികള്‍ക്ക് വിഐപി പരിഗണനയോ?

കസ്റ്റഡിയിലിരിക്കുമ്പോള്‍ സരിത എസ് നായര്‍ക്ക് ഫോണ്‍ നല്‍കിയത് ഏറെ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ശാലുമേനോനെ സ്വന്തം കാറില്‍ യാത്രചെയ്യാന്‍ അനുവദിച്ചതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ശാലുവിന് പൊലീസ് അകമ്പടി പോയി എന്നാണ് വിവിധ രാഷ്ട്രീയ നേതാക്കള്‍ കളിയാക്കിയത്.
അതിനിടയിലാണ് ശനിയാഴ്ച രാവിലെ സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാവേലിക്കര ഒരു സ്വകാര്യാശുപത്രിയില്‍ പരിശോധനയ്ക്കായി പൊലീസ് കൊണ്ടു പോയത്. ചെങ്ങന്നൂരിലും മാവേലിക്കരയിലും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാവുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്ളപ്പോഴാണ് രക്തസമ്മര്‍ദ്ദം കൂടിയെന്ന് പറഞ്ഞ് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധനയ്ക്ക് ശേഷം ബിജുവിന് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍ സ്ഥരീകരിച്ചു.












Click it and Unblock the Notifications