നടി ശാലുമേനോന്റെ അമ്മയ്‌ക്കെതിരെ കേസ്

സോളാര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശാലു മേനോനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത് സ്വന്തം കാറിലാണ്. സണ്‍ഫിലിമൊട്ടിച്ച സ്വന്തം കാറില്‍ താരത്തെ കൊണ്ടുവന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശാലുമേനോന്റെ അമ്മയ്‌ക്കെതിരെ കേസെടുത്തത്.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷറാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. വെള്ളിയാഴ്ചയാണ് ചങ്ങനാശ്ശേരി പൊലീസ് ശാലുവിന്റെ വീട്ടിലെത്തി താരത്തെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ശാലുവിനെ ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടു പോയിരുന്നു. ഈ യാത്രയാണ് വിവാദമായത്.
ടീം സോളാര്‍ 75 ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്നും അതില്‍ 25 ലക്ഷം വാങ്ങിയത് ശാലുവും ബിജുവും ചേര്‍ന്നാണ് എന്നുമാണ് പരാതിക്കാരനായ റഫീഖിന്റെ ആരോപണം. സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശാലുവിനെ ചോദ്യം ചെയ്യുന്നത്.












Click it and Unblock the Notifications