സോളാര്‍ തട്ടിപ്പ്: ശാലു മേനോന്‍ റിമാന്‍ഡില്‍

ശാലു മേനോനെയും ബിജു രാധാകൃഷ്ണനെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്് മുന്‍ നിര്‍ത്തിയാണ് പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. അതേ സമയം ശാലു കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. സെലിബ്രേറ്റിയാണെന്നും ആവശ്യപ്പെടുന്ന ഏത് സമയത്തും ഹാജരാകാന്‍ തയ്യാറാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഈ വാദം കോടതി പരിഗണിച്ചില്ല.
അതിനിടയില്‍ സോളാര്‍ കേസില്‍ അകപ്പെട്ടതോടെ ശാലു മേനോന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡില്‍നിന്ന് അംഗത്വം നഷ്ടമാകുമെന്ന് ഉറപ്പായി. ശാലുവിനെ സ്ഥനത്തു നിന്ന് മാറ്റേണ്ട കേന്ദ്ര സെന്‍സര്‍ ഡോര്‍ഡിന്, സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ ശാലു മേനോന്‍ ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് കാണിച്ച് കത്ത് നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ടാണ് ശാലുവിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റാഫിഖ് അലി നല്‍കിയ പരാതിയില്‍ വിശ്വാസ വഞ്ചന, ചതി, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശാലുവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ബിജു ഒന്നാം പ്രതിയും ശാലു രണ്ടാം പ്രതിയുമാണ്. ചോദ്യം ചെയ്യലില്‍ ശാലു കുറ്റം സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications