ശാലു മേനോന്‍: അറസ്‌റ്റോ അകമ്പടി സേവയോ?
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സിനിമാ - സീരിയല്‍ നടിയായ ശാലുമേനോനെ അറസ്റ്റ് ചെയ്തു എന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ ഭരണകക്ഷിയില്‍ പെട്ട മുതിര്‍ന്ന നേതാവായ മുരളീധരന്‍ പറയുന്നത് പോലീസ് ശാലുവിന് അകമ്പടി പോകുകയായിരുന്നു എന്നാണ്.
മന്ത്രിമാര്‍ക്ക് അകമ്പടി പോകുന്നത് പോലെ ശാലു മേനോന് പിന്നാലെ പോകുകയായിരുന്നു പോലീസ്. ഇക്കാര്യത്തില്‍ പോലീസിന് വീഴ്ചപറ്റി എന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. സിനിമാ നടിയാണ് എന്ന് കരുതി നിയമത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പോലീസ് കസ്റ്റഡിയിലായ സമയത്ത് സ്വന്തം വാഹനത്തില്‍ സഞ്ചരിച്ചതില്‍ അപാകതയില്ലെന്നാണ് പോലീസിന്റെ വിശദീകരണം. അറസ്റ്റ് രേഖപ്പെടുത്തുന്നത് വരെ സ്വന്തം വാഹനത്തില്‍ സഞ്ചരിക്കാമെന്ന് ചട്ടമുണ്ടെന്നും പോലീസ് വിശദീകരിക്കുന്നു.
ശാലുമേനോന് പോലീസ് അകമ്പടി പോകുകയായിരുന്നു എന്ന് മറ്റ് നിരവധി രാഷ്ട്രീയനേതാക്കളും കളിയാക്കിയിരുന്നു. എന്നാല്‍ കാറില്‍ സണ്‍ഗ്ലാസ് ഒട്ടിച്ചു എന്ന കുറ്റം ചുമത്തി ശാലുമേനോന്റെ അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വിവാദം ഒതുക്കാനാണ് പോലീസിന്റെ ശ്രമം.












Click it and Unblock the Notifications