ടിപി വധക്കേസിലെ പ്രതി സിഎച്ച് അശോകന് അന്തരിച്ചു

ടിപി ചന്ദ്രശേഖരന് വധക്കേസിലെ ഒമ്പതാം പ്രതിയായ അശോകന് വിചാരണനേരിടുകയായിരുന്നു. ഗൂഢാലോചനാ പങ്കാളിയെന്ന കുറ്റം ചുമത്തിയാണ് അശോകനെതിരെ കേസെടുത്തത്. ഒന്നരമാസത്തെ ജയില്‍ വാസത്തിനു ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ജില്ലയിലേക്കുള്ള പ്രവേശനം നിഷേധിച്ചതുകാരണം പിന്നീട് ഒഞ്ചിയത്തെ വീട്ടില്‍ അശോകന് എത്തിയിട്ടില്ല.
2012 മെയ് 24നാണ് അശോകനെ ടിപി വധക്കേസില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്തതെങ്കിലും അതിനുമുമ്പ് ടിപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലും പ്രതിച്ചേര്‍ത്തിരുന്നു. കോടതിയില്‍ പതിവായി വിചാരണയ്ക്ക് ഹാജരായിരുന്ന അശോകന് അസുഖം കാരണം രണ്ടാഴ്ച അവധി അപേക്ഷ നല്‍കുകയായിരുന്നു.
വിദ്യാര്‍ത്ഥിയായിരിക്കെ ഓര്‍ക്കാട്ടേരി സര്‍ക്കാര്‍ സ്കൂളിലും മടപ്പള്ളി കോളേജിലും പിആര്‍ കുറുപ്പിന്റെ അനുയായി ആയാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയെ കുറുപ്പ് പിളര്ത്തിയപ്പോള് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്എസ്ഒയിലെത്തി. ബിഎസ്സി ബിരുദം പൂര്‍ത്തിയാക്കി ലാന്റ് ട്രിബ്യൂണല്‍ ജീവനക്കാരനായപ്പോള്‍ അശോകന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവമായി.
അധികം വൈകാതെ എന്‍ജിഒ യൂണിയന് വടകര താലൂക്ക് സെക്രട്ടറിയായി. ലാന്റ് ട്രിബ്യൂണല്‍ പിരിച്ചുവിട്ടപ്പോള്‍ വില്‍പ്പനാ നികുതി വകുപ്പിലെത്തി. രണ്ടു തവണ എന്‍ജിഒ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലെത്തിയ അശോകനെ സിപിഎം, ടിപി നേതൃത്വത്തിലുള്ള പ്രബല വിഭാഗം പാര്‍ട്ടി വിട്ടപ്പോള്‍ ഒഞ്ചിയം പാര്‍ട്ടി ഭരണം ഏല്‍പ്പിച്ചു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications