കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കന്‍ ശ്രീലങ്കയില്‍ തിരഞ്ഞെടുപ്പ്

Google Oneindia Malayalam News

കൊളംബൊ: വിഘടന തീവ്രവാദം ഏതാണ്ട് ഒടുങ്ങിയ വടക്കന്‍ ശ്രീലങ്കയില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുങ്ങുകയാണ് ശ്രീലങ്ക ഭരണകൂടം. വടക്കന്‍ ശ്രീലങ്കയിലെ കലാപം അവസാനിച്ച 2009 മുതല്‍ ഐക്യരാഷ്ട്ര സഭ ഈ ആവശ്യം ഉന്നയിയ്ക്കുന്നതാണ്. 2013 സംപ്തംബറിലായിരിയ്ക്കും തിരഞ്ഞെടുപ്പ്.

വിഘടനവാദികളെ തുരത്തിയ ശേഷം ജാഫ്ന മുനന്പ് പ്രദേശങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ പ്രദേശത്ത് നിന്ന് സൈന്യത്തെ പിന്‍വലിയ്ക്കണമെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ശ്രീലങ്ക ഇതിന് വഴങ്ങിയിരുന്നില്ല.

Sri Lanka

പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്താനായി ശ്രീലങ്ക രാഷ്ട്രപതി മഹിന്ദ രാജപക്ഷെ വിജ്ഞാപനം പുറപ്പെടുവിച്ചതായി സര്‍ക്കാരിന്റെ വിവര വിതരണ വിഭാഗം ഡയറക്ടര്‍ ജനറല്‍ അരിയരാന്തെ അതുഗല ആണ് അറിയിച്ചത്. സെപ്തംബര്‍ 21നോ 28 നോ ആയിരിയ്ക്കും തിരഞ്ഞെടുപ്പ്.

വിഘടന വാദികള്‍ക്കെതിരെ ശ്രീലങ്കയുടെ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് പാവപ്പെട്ട തമിഴരാണ് മരിച്ചത്. തമിഴ് വംശജരുടെ മാനുഷിക അവകാശങ്ങള്‍ ധ്വംസിച്ചതായി ഐക്യരാഷ്ടസഭ പലതവണ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയില്‍ നടന്ന കൊലകളെ കുറിച്ചും ആളുകള്‍ കാണാതായതിനെ കുറിച്ചും വിശ്വസനീയമായ അന്വേഷണം നടത്തണമെന്ന് യു എന്‍ എച്ച് ആര്‍ സി (United Nations Human Rights Council‍) മാര്‍ച്ചില്‍ ആവശ്യപ്പെട്ടിരുന്നു.

വിഘടന തീവ്രവാദം വടക്കന്‍ ശ്രീലങ്കയില്‍ വീണ്ടും കൊണ്ടുവരാന്‍ എല്‍ ടി ടി ഇ ശ്രമിയ്ക്കുന്നുണ്ട്. ഇത് തടയാന്‍ ഈ പ്രദേശത്ത് സൈനിക സന്നാഹങ്ങള്‍ ആവശ്യമാണെന്നാണ് ശ്രീലങ്ക നിരന്തരം ഉന്നയിയ്ക്കുന്ന വാദം. എല്‍ ടി ടി ഇ യുടെ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളിലാണ് ഇപ്പോള്‍ പ്രാദേശിക തിരഞ്ഞെടുപ്പ് നടത്തുന്നത്.

English summary
Sri Lanka will hold provincial elections in the former northern war zone in 2013 September for the first time in 25 years, officials said. Northern Province, which includes the Jaffna peninsula, has been under military control since the end of the war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X