വീട്ടില്‍ നിന്ന് പണം കിട്ടാന്‍ കിഡ്നാപ്പ് നാടകം
നൊയ്ഡ: സിനിമകളില്‍ മാത്രമല്ല ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലും കിഡ്‌നാപ്പ് നാടകങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ചില യുവാക്കള്‍. പണത്തിന് ആവശ്യം നേരിടുമ്പോള്‍ വീട്ടുകാരോട് ചോദിച്ച് ബുദ്ധിമുട്ടാനൊന്നും ഇവര്‍ക്ക് വയ്യ. കയ്യില്‍ കാശില്ലാതെ വരുമ്പോള്‍ ഇത്തരക്കാര്‍ വീട്ടില്‍ നിന്ന് അപ്രത്യക്ഷരാകും പിന്നെ വീട്ടിലേക്കെത്തുന്നത് ഒരു റാംജി റാവു മോഡല്‍ ഫോണ്‍ കോളാണ് . നിങ്ങളുടെ മകന്‍ അല്ലെങ്കില്‍ മകള്‍ ഞങ്ങളുടെ കസ്റ്റഡിയിലാണ് കുട്ടിയെ വേണമെങ്കില്‍ ഞങ്ങള്‍ ആവശ്യപ്പെടുന്ന പണം നല്‍കുക. ചില സിനിമകളില്‍ സ്ഥിരമായി ഉണ്ടാകുന്ന സീനാണിത്. ഇവിടെ ഈ കാര്യം പറയുന്നതെന്തിനാണെന്നല്ലേ ചില ന്യൂജനറേഷന്‍ തന്ത്രങ്ങള്‍ ഫ്‌ളോപ്പ് ആയതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പറയുന്നതിന് മുന്‍പുള്ള ആമുഖം മാത്രം.

നോയ്ഡ സ്വദേശിയും വിദ്യാര്‍ത്ഥിയുമായ അമിത് കുമാറിനെ(20) കഴിഞ്ഞ ദിവസം കാണാതായി. കാണാതായപ്പോള്‍ ഇയാളുടെ കൈവശം 4,500 രൂപയും ഉണ്ടായിരുന്നു. രാവിലെ 9 മണിയോടെ അപ്രത്യക്ഷനായ യുവാവിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വീട്ടുകാര്‍ നെട്ടോട്ടമോടുമ്പോഴാണ് അമിതിന്റെ അമ്മാവന് ഒരു ഫോണ്‍കോള്‍ വരുന്നത്. അമിത് തങ്ങളുടെ അടുത്തുണ്ടെന്നും വിട്ട് കിട്ടണമെങ്കില്‍ 20 ലക്ഷം രൂപ നല്‍കണമെന്നും ആയിരുന്നു ആവശ്യം. വിവരം ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ അമിതിനെ ബദര്‍പൂര്‍ മെട്രോ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തി. ഒപ്പം ഒരു യുവാവും ഉണ്ടായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പണത്തിന് വേണ്ടി താന്‍ തന്നെയാണ് സുഹൃത്തിനെ ഉപയോഗിച്ച് ഇത്തരത്തില്‍ ഒരു കിഡ്‌നാപ്പ് നാടകം നടത്തിയതെന്ന് സമ്മതിച്ചു. ബിസിനസ് ചെയ്യാന്‍ വീട്ടുകാര്‍ പണം നല്‍കാത്തതിനെത്തുടര്‍ന്നാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും യുവാവ് പറഞ്ഞു. ഒരു പക്ഷേ കിഡ്‌നാപ്പ് നാടകം നടത്തുന്നതിന് മുന്നോടിയായി ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്ത ഒട്ടേറെ സിനിമകള്‍ യുവാവ് കണ്ടിരിയ്ക്കാം. അങ്ങനെയാണെങ്കില്‍ ഒരു ഇരുപത്കാരന്റെ ശാപം കൂടി നമ്മുടെ സംവിധാകന്‍മാരുടെ തലയിലേക്ക്.












Click it and Unblock the Notifications