കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികാരോപണക്കേസില്‍ ബിജെപിയില്‍ വിവാദം?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: പ്രകൃതി വിരുദ്ധ ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് മധ്യപ്രദേശ് ധനകാര്യ മന്ത്രി രാഘവ്ജി രാജി വച്ചതിന് പിന്നിലെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. രാഘവ്ജിക്കെതിരായ വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകനെ ബിജെപി പുറത്താക്കിയെന്ന് ആരോപണം. മധ്യപ്രദേശ് മുന്‍ ഫോറസ്റ്റ് ഡിവലപ്‌മെന്റ്‌കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശിവ് ശങ്കര്‍ പട്ടേരിയയെ പാര്‍ട്ടി പുറത്താക്കിയത് രാഘവ്ജിക്കെതിരായ വാര്‍ത്ത നല്‍കിയതിനെന്നാണ് ആരോപണം.

Raghavji

വീട്ടുജോലിക്കാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി എന്ന ആരോപണത്തെത്തുടര്‍ന്നാണ് വെള്ളിയാഴ്ച രാഘവ്ജി രാജി വച്ചത്. രാവ്ജിക്കെതിരയുള്ള ആരോപണങ്ങള്‍ താന്‍ പല തവണ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടിയെടുക്കാന്‍ നേതാക്കള്‍ തയ്യാറായില്ല. ഇരകളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 22 സിഡികള്‍ തന്റെ കൈവശം ഉള്ളതായും പട്ടേരിയ. രെവാഞ്ചല്‍ എക്‌സ്പ്രസില്‍ വച്ച് യുവാവിനോട് മോശമായി രാഘവ്ജി പെരുമാറുന്നത് ചിത്രീകരിച്ച സിഡിയും അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന് നല്‍കി. ഇതേത്തുടര്‍ന്നാണ് രാഘവ്ജിക്ക് വളരെ പെട്ടന്ന് രാജി വയ്‌ക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആരോപങ്ങള്‍ക്ക് തെളിവ് നല്‍കിയ തന്നെ പാര്‍ട്ടി പുറത്താക്കിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇയാള്‍ ബിജെി പ്രവര്‍ത്തകനെന്നിരിക്കെ ബിഎസ്പിയുമായും കോണ്‍ഗ്രസുമായും ഉമാഭാരതിയുടെ നേതൃത്ത്വത്തിലുള്ള ഭാരതീയ ജനശക്തി പാര്‍ട്ടിയുമായും ബന്ധമുണ്ടെന്ന് ബിജെപി വക്താവ് ഹിതേഷ് ബാജ്‌പേയ് പറഞ്ഞു.കോണ്‍ഗ്രസില്‍ നിന്ന് ഉപഹാരങ്ങള്‍ കൈപ്പറ്റിയാണ് പട്ടേരിയ ബിജെപിക്ക് എതിരെ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണം ഉണ്ട്.

English summary
BJP member and former chairman of the Madhya Pradesh Forest Development Corporation Shiv Shankar Pateriya claimed on Saturday that he was the mastermind behind the expose of alleged sodomy by former Finance Minister Raghavji, who resigned on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X