കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാര്‍ ക്ഷേത്രത്തില്‍ സ്‌ഫോടനപരമ്പര

Google Oneindia Malayalam News

പട്‌ന: ബിഹാറിലെ മഹാബോധി ക്ഷേത്രത്തിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. ഗയയിലെ പ്രശസ്തമായ ക്ഷേത്രസമുച്ചയത്തിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. നാലു സ്‌ഫോടനങ്ങളാണുണ്ടായതെന്ന് ക്ഷേത്രത്തിലുള്ളവര്‍ വ്യക്തമാക്കി.

പരിക്കേറ്റവരെ ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊട്ടാത്ത ഒരു ബോംബ് കണ്ടെടുത്തി നിര്‍വീര്യമാക്കിയിട്ടുണ്ട്. മേഖലയില്‍ സിആര്‍പിഎഫിനെ വിന്യസിപ്പിച്ചിരിക്കുകയാണ്.

Mahabodhi Temple

സ്‌ഫോടനത്തില്‍ ക്ഷേത്രത്തിലെ പ്രധാനകെട്ടിടത്തിന് തകരാറൊന്നും സംഭവിച്ചിട്ടില്ല. ക്രൂഡ് ബോംബുകളാണ് പൊട്ടിയതെന്ന് വ്യക്തമായിട്ടുണ്ട്. ജനങ്ങളെ പരിഭ്രാന്തരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സ്‌ഫോടനമാണെന്ന് കരുതുന്നു.

ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. അപകടം നടക്കുമ്പോഴും ഒട്ടേറെ പേര്‍ സമുച്ചയത്തിനുള്ളിലുണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വൈകുന്നേരത്തിനുള്ളില്‍ ക്ഷേത്രത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

English summary
At least two persons have reportedly been injured in multiple blasts outside the Mahabodhi temple at Bodhgaya here,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X