അമ്മ മകളെ മയക്കികിടത്തി, കാമുകന്‍ പീഡിപ്പിച്ചു

മാസങ്ങള്‍ക്ക് മുമ്പ് പരാതിക്കാരനായ പെണ്‍കുട്ടിയുടെ അച്ഛനും പ്രതി അമ്മയും വേര്‍പിരിഞ്ഞാണ് താമസം. മകള്‍ അമ്മയ്‌ക്കൊപ്പമായിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനു ശേഷം പെണ്‍കുട്ടിയുടെ അമ്മ മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചിരുന്നു. ഇയാള്‍ക്ക് വേണ്ടിയാണ് മകളെ കാഴ്ചവച്ചത്.
രാത്രികാലങ്ങളില്‍ വീട്ടില്‍ വരുന്ന കാമുകന് വേണ്ടി മകളെ ഉറക്കി കിടത്തിയാണ് അമ്മ സൗകര്യം ചെയ്തു കൊടുത്തതെന്ന് പൊലീസ് പറഞ്ഞു. അമ്മ തന്നെ ഗുളിക തന്ന് ഉറക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വൈദ്യപരിശോധനയില്‍ പന്ത്രണ്ടുകാരി നാലുമാസം ഗര്‍ഭിണിയാണെന്ന് കണ്ടു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതി സ്വീകരിച്ച പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications