5യുവാക്കള്‍ കടലില്‍ കുളിക്കാനിറങ്ങി;3പേര്‍ മരിച്ചു

ശനിയാഴ്ച വെകുന്നേരമാണ് കുന്നംകുളം സ്വദേശികളായ അഞ്ച് യുവാക്കള്‍ അഴിമുഖത്തിന് സമീപം ചുഴിയില്‍ അകപ്പെട്ടത്. ആറു പേരടങ്ങുന്ന സംഘത്തിലെ ഒരാളെ അപകടം നടന്നപ്പോള്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്കായി രാത്രി പത്ത് മണിവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
കടലില്‍ വൈകിട്ട് വേലിയിറക്കത്തിനൊപ്പം ശക്തമായ അടിയൊഴുക്കും ഉണ്ടായിരുന്നു. അഴിമുഖമായതിനാല്‍ മണ്ണ് കടലിലേക്ക് ഒഴുകിപ്പോയി വന്‍ ഗര്‍ത്തങ്ങളും ഉണ്ടായിട്ടുണ്ട്. ഇവയില്‍ രൂപപ്പെടുന്ന ചുഴികള്‍ അഴിമുഖത്തെ അപകടക്കെണിയാണെന്ന് കടലില്‍ കക്കവാരുന്നവരും മത്സ്യത്തൊഴിലാളികളും യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കൂസാതെയാണ് സംഘം അപകടത്തിലേക്ക് ഇറങ്ങിപ്പോയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അഴിമുഖത്ത് കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ട്. അടുത്തിടെ അഴിമുഖത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തിരച്ചിലിനായി ജില്ലാഭരണകൂടം നാവികസേനയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications