യുഡിഎഫ് സോളാര്‍ ചൂടില്‍;തിങ്കളാഴ്ച വീണ്ടും നിയമസഭ?

തിങ്കളാഴ്ച സഭ പുനരാരംഭിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ സോളാര്‍ കുഴിച്ച പടുകഴിയില്‍ തന്നെയാണ്. പൊലീസ് അതീവ രഹസ്യമായി വച്ചിരുന്ന സരിതയുടെ ഫോണ്‍ കോളുകളുടെ ലിസ്റ്റ് പുറത്തായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ആഭ്യന്തരമന്ത്രിക്കെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് തിങ്കളാഴ്ച വീണ്ടും നിയമസഭ സമ്മേളിക്കുന്നത്.
മുഖ്യമന്ത്രിയെ കുഴപ്പത്തിലാക്കും വിധം ജോപ്പന്റെ അറസ്റ്റും ശാലുമേനോന്റെ അറസ്റ്റ് വൈകിയതിനു പുറമെ നടിക്ക് കൊടുത്ത പ്രത്യക പരിഗണനയും ഈ പ്രാവശ്യവും സഭ സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷത്തിന് കിട്ടിയ ആയുധമാണ്. ശാലുവിന്റെ വീട്ടില്‍ പലുകാച്ചലിന് പോയതിനെപ്പറ്റി ചോദിച്ചപ്പോള്‍ ആഭ്യന്തരമന്ത്രി ഉരുണ്ട് കളിച്ചു എന്ന ആരോപണം ഉയര്‍ന്നവരുമ്പോഴാണ് നടിക്ക് വിഐപി പരിഗണന നല്‍കി കൊണ്ടുള്ള അറസ്റ്റ്. അറസ്റ്റിലായ ശാലുവിനെ സ്വന്തം കാറില്‍ യാത്രചെയ്യാന്‍ അനുവദിച്ചപ്പോള്‍ പൊലീസ് നടിക്ക് അകമ്പടി പോയെന്നാണ് ചില രാഷ്ട്രീയ നേതാക്കള്‍ കളിയാക്കിയത്.
അതിനു മുമ്പാണ് സരിതയെ വിളിച്ച കോണ്‍ഗ്രസ് നേതാക്കളുടെ നീണ്ടനിര തന്നെ പുറത്തു വന്നത്. തുടക്കം തിരവഞ്ചൂരിന്റെ കോള്‍ ലീസ്റ്റില്‍ നിന്നായിരുന്ന എന്നതും അദ്ദേഹത്തിന് വിനയായി. തിരവഞ്ചൂരില്‍ നിന്ന് ആഭ്യന്തരം എടുത്തുമാറ്റണമെന്ന് കോണ്‍ഗ്രസ്സില്‍ സമ്മര്‍ദ്ദം കൂടുകയാണെങ്കിലും ഇപ്പോള്‍ അതിനുള്ള സാദ്ധ്യതയില്ല. അതേ സമയും നിയമസഭാ സമ്മേളനത്തിന് ശേഷം പാര്‍ട്ടിയിലും മന്ത്രിസഭയിലും മാറ്റം വരുത്തി യുഡിഎഫിന്റെ മുഖമൊന്ന് മിനുക്കാനുള്ള സാദ്ധ്യത ഏറെയാണ്.












Click it and Unblock the Notifications