25,000 രൂപയുടെ കഞ്ചാവുമായി 2സ്ത്രീകള്‍ പിടിയില്‍

ജമീല നിരവധി കഞ്ചാവ് കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ച സ്ത്രീയാണെന്ന് പൊലീസ് പറഞ്ഞു. ചില്ലറവില്‍പ്പനയ്ക്കായി സൂക്ഷിച്ചു വച്ചിരുന്ന മുപ്പത് കഞ്ചാവ് പൊതികളും 500 ഗ്രാം കഞ്ചാവും ഇവരുടെ കരിമഠം കോളനി വീട് പരിശോധിച്ച അന്വേഷണം സംഘം കണ്ടെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 25,000 രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.
ഫോര്‍ട്ട് എസി കെവൈ സുരേഷ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം ഫോര്‍ട്ട് സിഐയും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് വല്‍പന നടക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരവധി കേസുകളില്‍ പ്രതികളായ ജമീലയെയും നൂര്‍ജിയെയയും നോട്ടമിട്ടത്. ഒടുവില്‍ ഇവരുടെ കോളനി വിട്ടില്‍ വന്ന് കഞ്ചാവ് വാങ്ങിച്ചു പോയ ഒരു യുവാവിനെ പിന്തുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു.












Click it and Unblock the Notifications