അമേരിക്കയില്‍ വിമാനം പൊട്ടിത്തെറിച്ച് രണ്ടുമരണം
സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കുട്ടികളടക്കം പത്തുപേരുടെ നില അതീവ ഗുരുതരമാണ്.
സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ വെച്ച് കൊറിയന്‍ വിമാനക്കമ്പനിയായ ഏഷ്യാന എയര്‍ലൈന്‍സിന്റെ ബോയിങ് 777 ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. 300 ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനത്തിന്റെ വാലറ്റം മുറിഞ്ഞുവീഴുകയും അഗ്നിക്കിരയാകുകയും ചെയ്തിട്ടുണ്ട്.

എങ്ങനെയാണ് അപകടമുണ്ടായതെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. റണ്‍വേയില്‍ നിന്നു തെന്നിമാറിയ വിമാനം മതിലില്‍ ഇടിയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വിമാനത്തില്‍ 77 കൊറിയക്കാരും 141 ചൈനക്കാരും 61 യുഎസ് പൗരന്മാരും ഒരു ജപ്പാന്‍കാരനുമാണുണ്ടായിരുന്നത്. സ്വാഭാവികമായി ലാന്‍ഡിങ് ആരംഭിച്ച വിമാനത്തിന് പെട്ടെന്ന് നിയന്ത്രണം വിടാനുള്ള കാരണം അവ്യക്തമാണ്.












Click it and Unblock the Notifications