കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്

  • By Aswathi
Google Oneindia Malayalam News

Dollar, Rupee
മുംബൈ: അമേരിക്കന്‍ ഡോളറിനെതിരായ രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. തിങ്കളാഴ്ച വിനിമയം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 60.95ലെത്തി. 60.76 ആയിരുന്നു ഇതുവരെയുള്ള വിനിമയ നിരക്കില്‍ ഏറ്റവും വലിയ ഇടിവായി കണക്കാക്കിയത്. എന്നാല്‍ വെള്ളിയാഴ്ച 60.23 ആയിരുന്നു രൂപയുടെ വിനിമയ നിരക്ക്.

രൂപയുടെ മൂല്യം കുറയുന്നത് ഇറക്കുമതി ചെയ്യുന്ന വസ്തക്കളുടെ വിലവര്‍ധനവിന് കാരണമാകുന്നു. പെട്രോള്‍ അടക്കമുള്ള ഇന്ധനങ്ങളുടെ വില വര്‍ധനവ് ആവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചു. രൂപയുടെ തകര്‍ച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ ഉപഭോക്തൃ വസ്തുക്കള്‍ക്കളുടെയും വിലവര്‍ധനവിന് കാരണമായി.

രൂപയുടെ ഇപ്പോഴത്തെ റെക്കോര്‍ഡ് ഇടിവിന് കാരണം വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതില്‍ വന്നപരാജയമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡോളറിന്റെ വരവ് ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയും വ്യോമയാനം, ഹോസ്പിറ്റാലിറ്റി, ചില്ലറ വില്‍പന തുടങ്ങിയ മേഖലകളിലൊന്നും കാര്യമായ നിക്ഷേപം ഉണ്ടാകാത്തതുമാണ് ഈ തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിദേശ നിക്ഷപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ ഓഹരി വിറ്റഴിക്കുന്നതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കുള്ള മറ്റൊരു കാരണം. പ്രവാസി ഇന്ത്യക്കാരുടെ പണം കൂടുതല്‍ എത്തുന്നത് രാജ്യത്തെ ബാങ്കുകള്‍ക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും വിദേശ കടങ്ങളുടെ തിരിച്ചടവ് ബാങ്കിംഗ് മേഖലയ്ക്ക് ആകാവലിതന്നെയാണ്.

English summary
The rupee Monday fell by a massive 97 paise to breach the 61-mark to 61.19, a new all-time low, against the dollar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X