കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാബോധി സ്ഫോടനം;സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി?

  • By Meera Balan
Google Oneindia Malayalam News

ബിഹാര്‍: മഹോബോധി ക്ഷേത്രത്തിലേത് ഭീകരാക്രമണമാണെന്ന് കേന്ദ്രം സ്ഥിരീകരിച്ചതോട് കൂടി ബിഹാര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം. സര്‍ക്കാരിന്റെ അശ്രദ്ധകൊണ്ടാണ് മഹാബോധി ക്ഷേത്രത്തില്‍ സ്‌ഫോടനം ഉണ്ടായതെന്ന് ആരോപണം. ഭീകരര്‍ ആക്രമണങ്ങള്‍ക്കായി മഹോബോധിക്ഷേത്രത്തെ ഉന്നം വയ്ക്കുന്നതായി പലതവണ കേന്ദ്രം ബീഹാര്‍ സര്‍ക്കാറിനെ അറിയിക്കുകയും സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പാടെ അവഗണിക്കുകയായിരുന്നു സര്‍ക്കാര്‍.

Mahabodhi, Temple

കഴിഞ്ഞ മൂന്ന് മാസങ്ങളായി ഇന്റലിജന്‍സ് ബ്യൂറോ ബുദ്ധഗയയില്‍ ഭീകര ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ബിഹാര്‍ സാര്‍ക്കാരിനെ അറിയിച്ചിരുന്നു. സംഭവം നടക്കുന്നതിന് രണ്ടാഴ്ച മുന്‍പും ഇന്റലിജന്‍സ് ബ്യൂറോ അക്രമകാരികള്‍ എന്ന് സംശയിക്കുന്ന രണ്ട് പേരുടെ രേഖാചിത്രങ്ങള്‍ പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ ഇവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. അമേരിക്കന്‍-പാകിസ്താനി തീവ്രവാദി ഡേവിഡ് ഹെഡ്‌ലിയില്‍ നിന്നും മഹോബോധിക്ഷേത്രത്തില്‍ അക്രമം നടക്കും എന്നതിനെ സംബന്ധിച്ച് നിര്‍ണായക വിവരം ലഭിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി.

പൂനെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ സയ്യിദ് മഖ്ബൂല്‍ ബോധഗയയില്‍ തീവ്രവാദി അക്രമണം നടക്കുമെന്ന് പൊലീസിന് മൊഴി നല്‍കി. ദില്ലി പൊലീസും പല തവണ ബിഹാര്‍ സര്‍ക്കാരിനെ ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നു.

English summary
The Bihar government was repeatedly warned by the Centre about the terror threat to the Mahabodhi temple but the state failed to take effective security measures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X