കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രംനിര്‍മ്മിച്ചാല്‍ ഇന്ത്യയില്‍സ്ഫോടനമോ?

  • By Meera Balan
Google Oneindia Malayalam News

ദില്ലി : ബോധ്ഗയയിലെ മഹാബോധി ക്ഷേത്രത്തില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പ്രാഥമിക അന്വേഷണങ്ങള്‍ നീങ്ങുന്നത് ഇന്ത്യന്‍ മുജാഹിദ്ദീനിലേക്കാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇത് വരെയും ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല. ഇന്റലിജന്‍സ് ബ്യൂറോയ്ക്കും, ദേശീയ അന്വേഷണ ഏജന്‍സിക്കും ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ മുജാഹിദ്ദീനെ സംശയിക്കുന്നത്.

Amith Sha
എന്തിനായിരിക്കാം തീവ്രവാദികള്‍ മഹാബോധിയെ തകര്‍ക്കാന്‍ ശ്രമിച്ചത് എന്നതിനെപ്പറ്റി പല ഊഹോപോഹങ്ങളാണ് നില നില്‍ക്കുന്നത്. അയോധ്യയില്‍ വീണ്ടും രാമക്ഷേത്രം പണിയുമെന്ന ആവശ്യവുമായി ബിജെപി നേതാവ് അമിത് ഷാ രംഗത്തെത്തിയതിന് തൊട്ട് പിന്നാലെയാണ് ബോധ്ഗയയില്‍ സ്‌ഫോടനം ഉണ്ടാകുന്നത്. അമിതാഷായ്ക്കുള്ള തീവ്രവാദികളുടെ മറുപടിയാണോ സ്‌ഫോടനം എന്ന് സംശയം ഉണ്ട്. ഹിന്ദു-ബുദ്ധമതങ്ങള്‍ തമ്മില്‍ ഇന്ത്യയില്‍ യാതൊരു ശത്രുതയും നില നില്‍ക്കുന്നില്ല. മിക്ക ബുദ്ധവിഹാരങ്ങളും ഹിന്ദു ക്ഷേത്രങ്ങളായി മാറ്റപ്പെടുകയും ചെയ്തു.

ബുദ്ധന്‍ മഹാപരിത്യാഗത്തിന് ശേഷം ധ്യാന നിരതനായി ഇരുന്നത് ഗയയിലാണ്.ഇവിടെ വച്ചാണ് അദ്ദേഹത്തിന് ബോധോധയം ഉണ്ടാകുന്നത്. പില്‍ക്കാലത്ത് ഈ സ്ഥലത്തെ ബോധ് ഗയയെന്ന് അറിയപ്പെടുകയും ഇവിടെ മഹോബോധി ക്ഷേത്രം ഉണ്ടാക്കുകയും ചെയ്തു. ഇന്ത്യക്ക് പുറമെ ടിബറ്റ് , ശ്രീലങ്ക, കംബോഡിയ എന്നിവിടങ്ങളില്‍ നിന്നെല്ലാം തീര്‍ത്ഥാടകര്‍ മഹബോധി ക്ഷേത്രത്തില്‍ എത്താറുണ്ട്. 2002 യുനെസ്‌കോ ഇതിനെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി.

പാരമ്പര്യവും ചരിത്രവും ഉള്‍ക്കൊള്ളുന്ന വിഹാരത്തെ ആക്രമിക്കാന്‍ ചൈനയ്ക്ക് ലക്ഷ്യമുണ്ടോ? ബുദ്ധമതത്തെ അടിച്ചമര്‍ത്തണമെന്നൊരു നിലപാട് ചൈനയ്ക്കില്ല. എന്നാല്‍ ടിബറ്റിനോടും ദലൈലാമയോടുമുള്ള വിദ്വേഷം ചൈനയെ പ്രകോപിപ്പിയ്ക്കാന്‍ സാധ്യതയുണ്ട്.ഇന്ത്യയില്‍ വീണ്ടും വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കാനുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്റെ ശ്രമമായും സ്‌ഫോടനത്തെ വിലയിരുത്തപ്പെടുന്നുണ്ട്.

English summary
The Indian Mujahideen could be the biggest gainer from such an attack. For starters, the terror strike could be in retaliation to Bharatiya Janata Party leader Amit Shah’s statement at Ayodhya -- he said all Hindus wanted the RamTemple to be built there -- but could the IM have planned an operation such as this in a matter of 24 hours?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X