കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാബോധി സ്‌ഫോടനം: ഒരാള്‍ അറസ്റ്റില്‍

  • By Aswathi
Google Oneindia Malayalam News

ബിഹാര്‍: പ്രശസ്ത ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രമായ മഹാബോധി ക്ഷേത്രത്തിനു നേരെ കഴിഞ്ഞ ദിവസം നടത്തിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദ് മിസ്ത്രി എന്നാണ് അറസ്റ്റിലായ ആളുടെ പേര്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സ്‌ഫോടനത്തിനു ശേഷം നടത്തിയ അന്വേഷണത്തില്‍ മിസ്ത്രിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ക്ഷേത്ര പരിസരത്തു നിന്ന് ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പൊലീസ് പുറത്തു വിട്ട സിസിടിവി ദൃശ്യങ്ങളില്‍ സ്‌ഫോടനത്തിന് മുമ്പ് രാത്രി ഒന്നിനും രണ്ടിനും ഇടയില്‍ അജ്ഞാതരായ ചിലര്‍ ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

ഞാറാഴ്ച പലര്‍ച്ചെ 5.30നും 5.58നും ഇടയിലാണ് ക്ഷേത്ര പരിസരത്തായി ഒമ്പത് സ്‌ഫോടനങ്ങള്‍ നടന്നത്. സ്‌ഫോടനത്തില്‍ ടിബറ്റന്‍ വംശജനായ ഒരു സന്യാസിക്കും മ്യാന്‍മര്‍ സന്യാസിമാരില്‍ ഒരാള്‍ക്കും പരിക്കേറ്റു. ഇരുവരെയും ഗുരുതരമായ പരിക്കുകളോടെ മഗധയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം ഭീകരാക്രമാണെന്ന് കേന്ദ്രം ആഭ്യന്തര മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. സര്‍ക്കാറിന്റെ അശ്രദ്ധകൊണ്ടാണ് ക്ഷേത്രത്തിനു നേരെ സ്‌ഫോടനമുണ്ടായതെന്നാണ് ആരോപണം.

മഹാബോധി സ്‌ഫോടനം

മഹാബോധി സ്‌ഫോടനം

ഞായറാഴ്ച മഹാബോധി ക്ഷേത്ര പരിസരത്തായി ഒമ്പത് സ്‌ഫോടനങ്ങള്‍ നടന്നു.

സ്‌ഫോടനം

സ്‌ഫോടനം

സ്‌ഫോടനത്തില്‍ ടിബറ്റന്‍ വംശജനായ ഒരു സന്യാസിക്കും മ്യാന്‍മര്‍ സന്യാസിമാരില്‍ ഒരാള്‍ക്കും പരിക്കേറ്റു

ഭീകരാക്രമണം-

ഭീകരാക്രമണം-

സംഭവം ഭീകരാക്രമാണെന്ന് കേന്ദ്രം ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു

ഒരാള്‍ അറസ്റ്റില്‍

ഒരാള്‍ അറസ്റ്റില്‍

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദ് മിസ്ത്രി എന്നാണ് അറസ്റ്റിലായ ആളുടെ പേര്‍.

സുരക്ഷ

സുരക്ഷ

ഭീകരര്‍ ആക്രമണങ്ങള്‍ക്കായി മഹോബോധിക്ഷേത്രത്തെ ഉന്നം വയ്ക്കുന്നതായും സുരക്ഷ ശക്തമാക്കണമെന്നും കേന്ദ്രം ബീഹാര്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇത് പാടെ അവഗണിക്കുകയായിരുന്നു സര്‍ക്കാര്‍.

അന്വേഷണം

അന്വേഷണം

സംഭവത്തെ കുറിച്ച് എന്‍ഐഎ അന്വേഷണം ആരംഭിച്ചു.

സര്‍ക്കാര്‍

സര്‍ക്കാര്‍

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാന്‍ സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ചു.

English summary
The NIA detained one person on Monday in connection with the serial blasts at the Mahabodhi temple in Bodh Gaya in which two monks were injured.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X