കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണ സാധ്യത;ധര്‍മ്മശാലയ്ക്ക് കനത്ത സുരക്ഷ

  • By Meera Balan
Google Oneindia Malayalam News

കാംഗ്ര: ബിഹാറിലെ മഹാബോധി ക്ഷേത്രത്തില്‍ ഉണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ദലൈ ലാമയുടെ ധര്‍മ്മശാലയിലെ വസതിയ്ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഞായറാഴ്ച ബിഹാറില്‍ ഉണ്ടായ അക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ദലൈലാമയ്ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇതിനായി കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു.ടിബറ്റിലെ ആത്മീയ ആചാര്യനാണ് ദലൈ ലാമ. ധര്‍മ്മശാലയിലാണ് 14 മത്തെ ദലൈ ലാമയായ ടെന്‍സിന്‍ ഗ്യാസ്ടോ യും 17 മത്തെ കര്‍മ്മപയായ ഓജീന്‍ തിന്‍ലേ ദോജിയും താമസിയ്ക്കുന്നത്.

Dalai, Lama, Residence

ദലൈ ലാമയുടെ ഓഫീസും അദ്ദേഹത്തിന്റെ സുരക്ഷ ശക്തപ്പെടുത്തിയതായി പറഞ്ഞു. ദലൈ ലാമയുടേയും കര്‍മപയുടേയും സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. കര്‍മ്മകാഗാപ്യയുടെ തലവനാണ് കര്‍മ്മപ. ഇദ്ദേഹത്തിന്റെ അധീനതയില്‍ നാല് ബുദ്ധമത പഠന കേന്ദ്രങ്ങള്‍ നിലവിലുണ്ട്.ഓജീന്‍ തിന്‍ലേ ദോജി ആണ് നിലവിലെ കര്‍മ്മപ. 1985 ല്‍ ആണ് 17 മത്തെ കര്‍മ്മപയയാി ഇദ്ദേഹം ചുമതലയേല്‍ക്കുന്നത്.

ബുദ്ധവിഹാരങ്ങള്‍ക്കും അധിവാസ മേഖലകള്‍ക്കും നേരെ തീവ്രവാദ ആക്രമങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശലയില്‍ സുരക്ഷ ശക്തമാക്കിയത്. സുലഗ്ഖാംഗ് ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടങ്ങള്‍ അടച്ചിട്ടതായി പൊലീസ് പറഞ്ഞു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ക്യാമറ എന്നിവ ക്ഷേത്രത്തിലേക്ക് കൊണ്ട് വരുന്നതിനെ പൊലീസ് വിലക്കിയിട്ടുണ്ട്. ദലൈലാമ ഇപ്പോള്‍ കര്‍ണാടകയിലാണ് ഉള്ളത്. ബൈലക്കൂപ്പയില്‍ തന്റെ 78 ജന്മദിനം ആഘോഷിക്കുന്നതിനായാണ് അദ്ദേഹം കര്‍ണാടകയിലേക്ക് പോയത്.

English summary
Dharamsala is home to Tibetan spiritual leader, the 14th Dalai Lama, Tenzin Gyatso and the 17th Karmapa, Ogeyn Trinley Dorje
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X