കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മ്യാന്‍മാര്‍കലാപത്തിനുള്ള മറുപടിയോ ബിഹാര്‍സ്ഫോടനം?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: മ്യാന്‍മാറിലെ മുസ്ലിങ്ങളെ ബുദ്ധര്‍ കൊന്നൊടുക്കുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളായിരിക്കാം ബുദ്ധ ഗയയിലെ മഹോബോധിക്ഷേത്രത്തില്‍ ഭീകാരക്രമണം ഉണ്ടാകാനുള്ളതിന്റെ കാരണമെന്ന് സംശയം. ബിഹാറില്‍ ഇത് ആദ്യമായാണ് ഭീകരാക്രമണം നടക്കുന്നത്. ലക്ഷക്കണക്കിന് ബുദ്ധതീര്‍ത്ഥാടകര്‍ വന്ന് പോകുന്ന ക്ഷേത്രമാണ് മഹാബോധി. വിദേശികളെ ഉള്‍പ്പടെ വധിക്കാനാണ് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് വ്യക്തം.

Myanmar, Riot

പല മുസ്ലീം തീവ്രവാദ സംഘടനകളും മഹാബോധിയില്‍ അക്രമണം നടത്തുമെന്നതിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീനും ലക്ഷ്‌കര്‍ ഇ ത്വയിബയുമെല്ലാം ക്ഷേത്രത്തെ ഉന്നം വച്ചിരുന്നു. 250 ല്‍ അധികം റൊഹിംഗ്യ മുസ്ലിങ്ങളാണ് മ്യാന്‍മാറില്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. ബുദ്ധന്‍മാര്‍ വന്‍തോതില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

പൂനെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ സയ്യിദ് മഖ്‌ലൂമില്‍ നിന്ന് ലഭിച്ച വിരങ്ങള്‍ അനുസരിച്ച് ഇന്ത്യയിലെ ബുദ്ധവിഹാരങ്ങള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട്. മ്യാന്‍മാറിലെ മുസ്ലിംജനതയോടുള്ള കടപ്പാടിന്റെയും സ്‌നേഹത്തിന്റെയും സൂചനയായിട്ടാണ് ആക്രമങ്ങള്‍ക്ക് പദ്ധതിയിട്ടതെന്നും പറയപ്പെടുന്നു.

റൊഹിംഗ്യ മുസ്ലിങ്ങളോടുള്ള സഹാനുഭൂതി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഇന്റര്‍നെറ്റിലൂടെ വന്‍തോതില്‍ പ്രചാരങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നിലും മുസ്ലീം തീവ്രവാദ സംഘടനകളാണെന്നാണ് ആരോപണം. ബുദ്ധ വിഹാരങ്ങളും മറ്റും സ്ഥിതി ചെയ്യുന്ന നഗരങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

English summary
Intelligence and law enforcement agencies here are seeing Sunday’s blasts at the Mahabodhi temple complex at Bodh Gaya in Bihar as the first-of-its-kind terror incident in India where a Buddhist religious site was attacked with foreigners as primary targets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X