ആന്ധ്രപ്രദേശില്‍ ഹോട്ടല്‍ തകര്‍ന്നു,11 മരണം
സെക്കന്തരാബാദ്: ആന്ധ്രയിലെ സെക്കന്തരാബാദില്‍ ഹോട്ടലിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് ഒട്ടേറെ പേര്‍ മരിച്ചതായി സംശയം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായത്.
പ്രാഥമിക റിപ്പോര്‍ട്ടുകളനുസരിച്ച് 11 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ചുരുങ്ങിയത് 20 പേരെങ്കിലുമുണ്ടെന്നാണ് ഹോട്ടല്‍ അധികൃതര്‍ നല്‍കുന്ന സൂചന. കെട്ടിടം തകരാനിടയായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

രാഷ്ട്രപതി റോഡിലുള്ള സിറ്റി ലൈറ്റ് എന്ന ഇറാനിയന്‍ ഹോട്ടലിന് 80ല്‍ അധികം പഴക്കമുണ്ട്. ഈ മേഖലയിലെ പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സിറ്റി ലൈറ്റിന് നോട്ടിസ് ഒന്നും കൊടുത്തിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications