മുഖ്യന്റെ കുടുംബത്തിനും സോളാറില്‍ പങ്കുണ്ട്: വിഎസ്

തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനും പങ്കുണ്ടെന്ന് താന്‍ മുമ്പ് സഭയില്‍ പറഞ്ഞപ്പോള്‍ സ്പീക്കര്‍ തടയുകയായിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം പിന്നീട് ശരിയാണെന്ന് വരികയും ചെയ്തു. പറയാനുള്ള അവസരം നിഷേധിച്ച സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും വിഎസ് കുറ്റപ്പെടുത്തി. നിയമസഭയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു. അടിയന്തരാവസ്ഥയാണോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയതെന്ന് സ്പീക്കര്‍ അറിയിച്ചു.
അതേ സമയം, സോളാര്‍ വിഷയത്തില്‍ സര്‍ക്കാറിന് ഒന്നും മറച്ചു വയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പരാതിക്കാരനായ ശ്രീധരന്‍നായരെ താന്‍ കണ്ടത് സോളാര്‍ വിഷയവുമായി ബന്ധപ്പെട്ടല്ലെന്നും ക്വാറി അസോസിയേഷന്റെ ഭാഗമായി ശ്രീധരന്‍ ഒരുകൂട്ടം ആളുകളുമായി തന്നെ വന്ന് കാണുകയായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസ് ദുര്‍ബലമാക്കുയോ തെളിവ് നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രിയും പ്രതികരിച്ചു.












Click it and Unblock the Notifications