പ്രതിപക്ഷമെത്തിയത് തിരുവഞ്ചൂരിന്റെ ഫോട്ടോയുമായി

സോളാര്‍ പ്രശ്‌നത്തില്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നകാര്യം മുന്നില്‍ക്കണ്ട് ശക്തമായ സുരക്ഷയാണ് സഭയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുകണ്ട പ്രതിപക്ഷം അടിയന്തരവാസ്ഥയാണോയെന്നാണ് പ്രതികരിച്ചത്. സുരക്ഷയുടെ മറവില്‍ സഭയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷം സ്പീര്‍ക്ക് പരാതി നല്‍കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഭയില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതെന്ന് സ്പീക്കര്‍ ജി കാര്‍ത്തിയേകന്‍ വ്യക്തമാക്കി.
വന്‍ പൊലീസ് സന്നാഹമാണ് കാലത്ത് തന്നെ സഭാപരിസരത്ത് എത്തിയത്. നിയമസഭാ മന്ദിരത്തിനടുത്ത് വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരുടെ വാഹനങ്ങള്‍ മാത്രമാണ് സഭാ കവാടത്തിലേയ്ക്ക് പ്രവേശിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കയറ്റുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications