ജോപ്പനെ കാണാന്‍ ജയിലില്‍ സന്ദര്‍ശകരുടെ പ്രവാഹം

ജോപ്പാനുമുണ്ട് വിഐപി പരിഗണന. ജയിലിനുള്ളില്‍ ജോപ്പനെ തടവുകാര്‍ക്കൊപ്പമാണ് താമസിപ്പിക്കുന്നതെങ്കിലും ഇദ്ദേഹത്തെ ജയിലിനുള്ളില്‍ മറ്റ് തടവുകാര്‍ക്കൊപ്പം ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടത്രെ. ജയിലില്‍ കഴിയുന്ന ജോപ്പനെ കാണാന്‍ അന്വേഷണ സംഘത്തലവന്‍ നേരിട്ട് പോയിരുന്നു. ഈ സന്ദര്‍ശനം എന്ത് കാര്യം സംസാരിക്കാന്‍ വേണ്ടിയാണ് എന്നതിനെ പറ്റി ഇദ്ദേഹം ഒന്നും പറഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട്.
ഇതിനു പുറമെ ജോപ്പനെ കാണാന്‍ ജയിലില്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. രാഷ്ട്രീയ, വ്യവസായിക രംഗത്തെ പ്രമുഖര്‍ തന്നെയാണ് ഇതിലധികവും. ദിവസവും പത്തു പേരുടെ ലീസ്റ്റാണ് രേഖപ്പെടുത്തുന്നതെങ്കിലും ഓരോ സന്ദര്‍ശകര്‍ക്കൊപ്പവും അഞ്ചിലധികം ആളുകള്‍ ഉണ്ടാവുമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications