പ്രകടനപത്രിക:രാഷ്ട്രീയപാര്‍ട്ടികളുടെ യോഗംവിളിക്കും
ദില്ലി: തിരഞ്ഞെടുപ്പ് പ്രകടനപത്രികക്ക് മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും. പ്രകടന പത്രിക സംബന്ധിച്ച് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. യോഗ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.

സുപ്രീം കോടതിയുടെ വിധിയുടെ പകര്‍പ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കമ്മീഷന്‍ അയച്ചുകൊടുത്തിട്ടുണ്ട്. പ്രകടന പത്രിക സംബന്ധിച്ച പാര്‍ട്ടികള്‍ക്ക് നയം രൂപീകരിക്കുന്നതിനാണിത്.
പ്രകടന പത്രികയില്‍ പലപ്പോഴും മോഹന വാഗ്ദാനങ്ങള്‍ നല്‍കുകയും പിന്നീടത് നടപ്പിലാക്കാതിരിക്കുകയും പതിവാണ്. പലപ്പോഴും പ്രകടന പത്രികകള്‍ വോട്ടര്‍മാരെ പ്രീണിപ്പിക്കുന്ന തരത്തിലുള്ളതുമാകാറുണ്ട്. അതുകൊണ്ട് തന്നെ പ്രകടന പത്രിക സംബന്ധിച്ച് മറ്റ് രാഷ്ട്രങ്ങളില്‍ നിലവിലുള്ള രീതികളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നുണ്ട്. പ്രാഥമിക പരിശോധനക്ക് ശേഷം കുറിപ്പ് തയ്യാറാക്കി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അയക്കും. ഇതിന്റെ അടിസ്ഛാനത്തിലായിരുക്കും ദേശീയ പാര്‍ട്ടികകളുടെ യോഗം വിളിക്കുക.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്കനുസരിച്ച് ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് തിരഞ്ഞെടുപ്പ് അഴിമതിയല്ലെന്ന് സുപ്രീം കോടതി വിലയിരുത്തുന്നു. എന്നാല്‍ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ സംബന്ധിച്ച് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് പി.സദാശിവത്തിന്റെ ബെഞ്ച് 2013 ജൂലായ് അഞ്ചിനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
മിക്‌സി, ഗ്രൈന്‍ഡര്‍, ലാപ് ടോപ് തുടങ്ങിയവ ജനങ്ങള്‍ക്ക് നല്‍കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീം കടതിയുടെ ഉത്തരവ്. കേസില്‍ ജയലളിത സര്‍ക്കാരിന്റെ നടപടി കോടതി അംഗീകരിച്ചു.












Click it and Unblock the Notifications