പത്താംക്ലാസില്‍ ദ്വയാര്‍ത്ഥം; അധ്യാപകനെപുറത്താക്കി

ഹിന്ദി അധ്യാപകനായ പ്രഭാഷ് കുമാറിനെയാണ് ക്ലാസില്‍ വെച്ച് പെണ്‍കുട്ടികളുടെ നേരെ അശ്ലീല പദങ്ങള്‍ പ്രയോഗിച്ചതിനും അര്‍ത്ഥം വച്ച് സംസാരിച്ചതിനും പുറത്താക്കിയത്. തങ്ങളെ നോക്കി അധ്യാപകനായ പ്രഭാഷ് കുമാര്‍ ഹോട്ട്, സെക്‌സി തുടങ്ങിയ വാക്കുകളാണ് വിളിക്കാറുള്ളതെന്നാണ് പെണ്‍കുട്ടികളുടെ പരാതി.
പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി ഝാര്‍ഖണ്ഡ് പേരന്റ്‌സ് അസോസിയേഷനും സ്‌കൂളിലെത്തി. തുടര്‍ന്നാണ് ഹിന്ദി അധ്യാപകനായ പ്രഭാഷ് കുമാറിനെ സ്‌കൂളില്‍ നിന്നും പുറത്താക്കുന്നതായി പ്രിന്‍സിപ്പാള്‍ ഗുര്‍മീത് കൗര്‍ അറിയിച്ചത്.
സ്‌കൂളിലെ ഏതാനും അധ്യാപികമാര്‍ തങ്ങളോട് അശ്ലീല പദങ്ങള്‍ പ്രയോഗിക്കാറുണ്ട് എന്നും പെണ്‍കുട്ടികള്‍ക്ക് പരാതിയുണ്ട്. ആണ്‍കുട്ടികളോട് സംസാരിക്കുന്നത് കണ്ടാല്‍ പുറത്ത് പറയാനറക്കുന്ന വാക്കുകളാണത്രെ ടീച്ചര്‍മാര്‍ പെണ്‍കുട്ടികളോട് പറയാറുള്ളത്. ഏകദേശം 200 പെണ്‍കുട്ടികളാണ് അധ്യാപകര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്.












Click it and Unblock the Notifications