കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റയിലിനെതിരായ കേസ് അന്വേഷണം സ്റ്റേ ചെയ്തു

  • By Aswathi
Google Oneindia Malayalam News

കൊച്ചി: എംഎല്‍എ ജോസ് തെറ്റയിലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് യുവതി സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്വേഷണം ഹൈക്കോടതി പത്തു ദിവസത്തേക്ക് സ്റ്റേ ചെയ്തു. പ്രഥമദൃഷ്ട്യാ മാനഭംഗകുറ്റം നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ പരാതിക്കാരിക്ക് കോടതി നോട്ടീസ് അയയ്ക്കും.

എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെറ്റയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. യുവതിയുടെ രഹസ്യ മൊഴി ചൊവ്വാഴ്ച ആലുവ കോടതി രേഖപ്പെടുത്താനിരിക്കയെണ് അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്. മകനെ വിവാഹം ചെയ്തു തരാമെന്ന ഉറപ്പില്‍ പിതാവുമായി ഒരു പെണ്‍കുട്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നത് വിശ്വസിനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു.

Jose Thettayil

പരാതിക്കാരിയോട് വ്യാഴാഴ്ച ഹാജരാകാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അന്തിമ തീരുമാനമെടുക്കുന്നത് യുവതിയുടെ വാദം കേട്ട ശേഷമാണെന്ന് കോടതി അറിയിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി യുവതിയുടെ പരാതിയിലെ വാദങ്ങള്‍ ബാലിശവും അവിശ്വസിനീയവുമാണെന്ന് വിലയിരുത്തിയിരുന്നു.

അതേസമയം പരാതിക്കാരിക്കെതിരെ നീലച്ചിത്രം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് തെറ്റയില്‍ നല്‍കിയ ഹര്‍ജി ആലുവാ മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച പരിഗണിക്കു.

English summary
The Kerala High Court Tuesday imposed a stay on the probe against the sexual abuse case levelled against MLA Jose Thettayil.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X