സോളാര്‍ കമ്പനിയുടെ നടത്തിപ്പുക്കാരന്‍ ആര്?
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ചുകൊണ്ടിരിക്കുന്ന സോളാര്‍ വിവാദം പുതിയ വെളിപ്പെടുത്തലോടെ ആളിക്കത്തുകയാണ്. സ്റ്റാര്‍ ഫ്‌ളേക് എന്ന അന്താരാഷ്ട്ര സോളാര്‍ കമ്പനിയുടെ ഇന്ത്യയിലെ നടത്തിപ്പുക്കാരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
സ്റ്റാര്‍ ഫ്‌ളേക് എന്നത് സോളാര്‍ പാനലുകള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം നല്‍കുന്ന സ്ഥാപനമാണ്. ഇതിന്റെ ആസ്ഥാനം ഇന്ത്യയിലെ കോട്ടയത്തെ നാഗമ്പടമാണെന്ന് വെബ്‌സൈറ്റിലുണ്ട്.

എന്നാല്‍ ഇത്തരത്തിലൊരു സ്ഥാപനം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ദില്ലിയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. തട്ടിപ്പിനുവേണ്ടി മാത്രമാണ് ഈ കമ്പനിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ കമ്പനിക്കെതിരേയും അന്വേഷണം വേണം.-ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിട്ടുള്ളത്.
സോളാര്‍ തട്ടപ്പിന്റെ സൂത്രധാരന്മാര്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ തന്നെയാണെന്ന രീതിയില്‍ വിഎസ് ഒന്നിലേറെ തവണ ആരോപണം ഉന്നയിച്ചിരുന്നു. സരിത എസ് നായരുടെ സോളാര്‍ തട്ടിപ്പുമായി കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്ന് വിഎസ് നിയമസഭയില്‍ ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കെ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന്‍ നായര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഘടകകക്ഷി നേതാക്കളെ അറിയിച്ചുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്നും അതിനു വഴങ്ങേണ്ട കാര്യമില്ലെന്നുമുള്ള നിലപാടാണ ്‌യുഡിഎഫിനുള്ളത്.












Click it and Unblock the Notifications