കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടി,പകരംവീട്ടി?

  • By Aswathi
Google Oneindia Malayalam News

Youyh Congress
തൃശ്ശൂര്‍: തിരുവനന്തപുരത്തു വച്ച് കഴിഞ്ഞ ദിവസം എഐവൈഎഫ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് പ്രഭാകരനെയാണ് വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ തൃശ്ശൂര്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച തിരുനന്തപുരത്തെ പ്രകടനത്തിനും സംഘര്‍ഷത്തിനും ശേഷം തൃശ്ശൂരില്‍ മടങ്ങിയെത്തിയ അഭിലാഷ് ബസ് കാത്തു നില്‍ക്കുമ്പോഴാണ് ആക്രമണം. ഇനോവയിലെത്തിയ ഒരു സംഘം ആള്‍ക്കാര്‍ ചേര്‍ന്ന് തലയ്ക്ക് വെട്ടുകയായിരുന്നു.

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനു നേരെയാണ് തിങ്കളാഴ്ച അഭിലാഷ് ഉള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. നിയമസഭയിലേക്ക് പ്രകടനമായി നീങ്ങിയ പ്രവര്‍ത്തകര്‍ക്കു നേരെ കൊടികെട്ടാനുപയോഗിച്ച വടിയുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

പൊലീസുകാരും നാട്ടുകാരും നോക്കി നില്‍ക്കെയാണ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദിനെയും വനിതാ പ്രവര്‍ത്തക ബിന്ദുരാജിനെയും മര്‍ദ്ദിച്ചത്. ജി കൃഷ്ണപ്രസാദിനെ അഭിലാഷ് തലയ്ക്കടിക്കുന്ന ദൃശ്യം മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.

ഇടത് യുവജനസംഘടനാ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സമരത്തെ ഗുണ്ടകളെ ഉപയോഗിച്ച് നേരിടാനുള്ള ശ്രമം വിലപ്പോകില്ലെന്ന് പ്രതിപക്ഷം പ്രതികരിച്ചു

English summary
A Youth Congress leader Abhilash was hacked here on Tuesday for attacking AIYF State unit president G. Krishnaprasad in Thiruvananthapuram at the protest march on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X