ഏറ്റവും വലിയ മാള്‍ ചൈനയില്‍
ചെങ്ദു: ലോകത്തിലെ ഏറ്റവും വലിയ മാള്‍ ചൈനയില്‍. ന്യൂ സെഞ്ച്വറി ഗ്‌ളോബല്‍ സെന്റര്‍ എന്നാണ് മാളിന്റെ പേര്. ചൈനയിലെ ചെങ്ദുവിലെ ടിയാന്‍ഫു ന്യൂ ഏരിയയിലാണ് കെട്ടിടം. 100 മീറ്റര്‍ ഉയരവും 500 മീറ്റര്‍ നീളവും 400 മീറ്റര്‍ വീതിയുമുള്ളതാണ് മാള്‍.

ഏകദേശം 40,000 ചതുരശ്രമീറ്റര്‍ ഷോപ്പിംഗിന് വേണ്ടി മാത്രം മാറ്റിവച്ചിരിക്കുന്നു. വീടുകള്‍, ഓഫീസുകള്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നു. കോണ്‍ഫറന്‍സ് മുറികള്‍ യൂണിവേഴ്‌സിറ്റി കോപ്ളക്‌സുകള്‍, രണ്ട് വാണിജ്യ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ ,IMAX സിനിമ , ഒരു മെഡിറ്ററേനിയന്‍ ഗ്രാമം എന്നിവയും മാളില്‍ ഉണ്ട്. 2010 ല്‍ ആണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
കെട്ടിടത്തിന്റെ മധ്യഭാഗത്തായി കൃത്രിമമായി നിര്‍മ്മിച്ച ഒരു കടല്‍(5000 ചതുരശ്രമീറ്റര്‍) ഉണ്ട്. ബ്രിട്ടീഷ് ഇറാഖി ശില്‍പ്പി സാഹ ഹദീദ് ആണ് മാള്‍ നിര്‍മ്മിച്ചത്. 24 മണിക്കൂറും ഉദിച്ച് നില്‍ക്കുന്ന കൃത്രിമ സൂര്യനാണ് മാളിന്റെ മറ്റൊരു പ്രത്യേകത. 150 മീറ്റര്‍ വലുപ്പമുള്ള സ്‌ക്രീനിലൂടെ കൃത്രിമ സൂര്യന്റെ ഉദയവും അസ്തമയവും കാണാം.അറബ് രാജ്യങ്ങളിലെ മാളുകളെ വെല്ലുന്ന തരത്തിലാണ് ചൈനയിലെ പുത്തന്‍ മാളിന്‍റെ രൂപഘടന.












Click it and Unblock the Notifications