കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയിലേക്ക്

Google Oneindia Malayalam News

subrahmanian swamy
ദില്ലി: മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി അടക്കമുള്ളവരുടെ ആശീര്‍വാദത്തോടെ ജനതാ പാര്‍ട്ടി ചീഫ് സുബ്രഹ്മണ്യം സ്വാമി ബി ജെ പിയിലേക്ക്. ബി ജെ പി പാര്‍ലിമെന്ററി ബോര്‍ഡ് യോഗം സ്വാമിയെ പാര്‍ട്ടിയിലെടുക്കുന്നതിന് അനുമതി നല്‍കി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ് പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം അവതരിപ്പിച്ചത്. എല്‍ കെ അദ്വാനിയടക്കമുള്ള സീനിയര്‍ നേതാക്കള്‍ ഇത് അംഗീകരിച്ചു. എന്നാല്‍ മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി എത്തിച്ചേര്‍ന്ന ശേഷം മതി പ്രഖ്യാപനം എന്ന നിലപാടിലാണ് പാര്‍ട്ടി പ്രസിഡണ്ട് രാജ് നാഥ് സിംഗ്.

ഗഡ്കരി പാര്‍ട്ടി അധ്യക്ഷനായിരുന്ന ഘട്ടത്തിലാണ് സുബ്രഹ്മണ്യം സ്വാമിയുടെ ജനതാ പാര്‍ട്ടി എന്‍ ഡി എയില്‍ ചേര്‍ന്നത്. അധികം വൈകുന്നതിന് മുന്നേ തന്നെ ബി ജെ പിയില്‍ ചേരാനും സ്വാമി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ബി ജെ പിയുടെയും തന്റെയും ആശയങ്ങള്‍ ജനസംഘത്തിന്റെ തുടര്‍ച്ചയാണെന്നും ബി ജെ പി ആഗ്രഹിക്കുന്നെങ്കില്‍ ലയനത്തിന് താന്‍ സന്നദ്ധനാണെന്നും സ്വാമി വെളിപ്പെടുത്തിയിരുന്നു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോഡിയെ പിന്തുണക്കാനും സ്വാമി മറന്നില്ല. 1972 മുതല്‍ തനിക്ക് മോഡിയെ അറിയാമെന്നും തങ്ങള്‍ പഴയ സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസ് കോണ്‍ഗ്രസിന്റെ നാടകമാണെന്ന് കുറ്റപ്പെടുത്താനും പൊതുവേ കടുത്ത കോണ്‍ഗ്രസ് വിരോധിയായി അറിയപ്പെടുന്ന സുബ്രഹ്മണ്യം സ്വാമി മറന്നില്ല.

English summary
BJP has decided to induct Janata party leader Subramanian Swamy into the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X