കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചതിനെതിരെ കോണ്‍ഗ്രസിന്റെ ആക്ഷേപം. മോഡിയെ മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള ആര്‍എസ്എസ്സിന്റെ കോള്‍ സെന്ററായി ബിജെപി മാറിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബിജെപിയുടെ നിരവധി നേതാക്കാള്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. പിന്നീടുള്ള അവസരങ്ങളില്‍ ഇവരില്‍ പലരും നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതാണ് കോണ്‍ഗ്രസ്സിനെ ചൊടിപ്പിച്ചത്.

BJP Flag

ബിജെപിയില്‍ നരേന്ദ്ര മോഡിയുടെ സ്ഥാനം കൂടുതലായി ഉറപ്പിക്കുന്നത് ആര്‍എസ്എസ് ആണ് എന്നതിന്റെ തെളിവാണ് വെളിവായിക്കൊണ്ടിരിക്കുന്നതെന്ന് എഐസിസി മീഡിയ സെല്‍ അംഗവും മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവുമായ ആനന്ദ് ഗാഡ്ഗില്‍ പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി അയോധ്യയിലെ രാമക്ഷേത്ര പ്രശ്‌നം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു.

മോഡിയെ മതേതര നേതാവായി അവതരിപ്പിക്കുന്നതിനൊപ്പം രാമക്ഷേത്ര പ്രശ്‌നം കൂടി ഉയര്‍ത്തുന്നത് ബിജെപിയുടെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോഡിയെ ഒരു ഉത്പന്നം എന്ന നിലയില്‍ വിറ്റഴിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കര്‍ണാകയിലും ഹിമാചലിലും പരാജയപ്പെട്ടതിന്റെ ഭീതിയിലാണ് അവരിപ്പോള്‍. കൂടാതെ വ്യാജ ഏറ്റുമുട്ടല്‍ കേസും ബിജെപിയെ പ്രതിരോധിക്കും- ആനന്ദ് ഗാഡ്ഗില്‍ പറഞ്ഞു.

English summary
Congress on Tuesday said the saffron party was working as a "call centre" of RSS to hardsell "product" Narendra Modi ahead of 2014 elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X