പീഡനമേറ്റ് കുഞ്ഞ്മരിച്ചു; പട്ടികടിച്ചതെന്ന് പോലീസ്

ലക്‌നൗവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞ് പീഡനത്തിന് ഇരയായാണ് കൊല്ലപ്പെട്ടത് എന്ന് തെളിഞ്ഞു. മാത്രമല്ല കുഞ്ഞിന്റെ ദേഹത്തുണ്ടായിരുന്ന മുറിവുകള്‍ നായ്ക്കള്‍ കടിച്ച് ഉണ്ടായതല്ല എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അറുപതോളം മുറിവുകളാണ് നാലുവയസ്സുകാരിയുടെ മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ എട്ടെണ്ണം ആഴമേറിയതായിരുന്നു. കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിരുന്നു. സ്വകാര്യഭാഗങ്ങള്‍ തകര്‍ന്ന നിലയിലായിരുന്നു പെണ്‍കുട്ടിയുടെ ശരീരം.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി പീഡനത്തിന് ഇരയായാണ് മരിച്ചത് എന്ന് അറിഞ്ഞതോടെ പോലീസ് കൊലപാതകത്തിനും ബലാത്സംഗത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അലംഭാവം കാണിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സീനിയര്‍ സൂപ്രണ്ട് ജെ രവീന്ദ്രര്‍ ഗൗഡ് അറിയിച്ചു.












Click it and Unblock the Notifications