• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളനാണെന്ന് കരുതി 45കാരനെ അടിച്ചുകൊന്നു

Google Oneindia Malayalam News
ഹൈദരാബാദ്: നാട്ടുകാരുടെ നിയമം കയ്യിലെടുക്കലിന് ഇരയായി ഒരാളുടെ കൂടി ജീവന്‍ പൊലിഞ്ഞു. ഹൈദരാബാദിലെ ചന്ദനഗറിലാണ് സംഭവം. കള്ളനാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ ചേര്‍ന്ന് 45 വയസ്സായ ഒരാളെയാണ് അടിച്ചുകൊന്നത്.

നെല്ലൂര്‍ ജില്ലയിലെ കാവലി സ്വദേശിയായ കൃഷ്ണയ്യയാണ് നാട്ടുകാരുടെ അടിയേറ്റ് മരിച്ചത്. ജോലിയന്വേഷിച്ച് ഭാര്യയ്‌ക്കൊപ്പം ഇവിടെയെത്തിയതായിരുന്നു ഇയാള്‍. ഇയാളും ഭാര്യയും ഏതാനും ദിവസങ്ങളായി ചന്ദ്രനഗറിന് സമീപം താരാനഗറിലെ ബന്ധുവീട്ടീല്‍ താമസിച്ചുവരികയായിരുന്നത്രെ.

തിങ്കളാഴ്ച രാവിലെ കാവലിയിലേക്ക് പോകാനായി ഭാര്യയുടെ കയ്യില്‍ നിന്നും 100 രൂപയും വാങ്ങി ഇറങ്ങിയതാണത്രെ ഇയാള്‍. എന്നാല്‍ കാവലിയില്‍ പോകുന്നതിന് പകരം ആ പണം കൊണ്ട് നന്നായി മദ്യപിക്കുകയായിരുന്നു കൃഷ്ണയ്യ. മദ്യലഹരിയില്‍ ബന്ധുവിന്റെ വീടിന് പകരം മറ്റൊരു വീട്ടിലേക്ക് ഇയാള്‍ കയറിപ്പോകാന്‍ ശ്രമിച്ചു.

സംശയകരമായ രീതിയില്‍ ഇയാളെ കണ്ട നാട്ടുകാര്‍ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് വാക്കേറ്റത്തിനൊടുവില്‍ നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് അവശനായ കൃഷ്ണയ്യയെ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശവാസികളായ ചിലര്‍ക്കെതിരെ പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു.

English summary
45-year-old man died after he was beaten up by locals who mistook him to be a thief in Hyderabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X